പാസ്റ്റർ എം കെ ബാബു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സേക്രഡ് അസംബ്ലിസ് ഫെല്ലോഷിപ്പ് ചർച്ചസിന്റെ സ്ഥാപകനും പ്രസിഡന്റും, കൊട്ടാരക്കര വാളകം ഇടയം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ന്യൂഡൽഹി കേന്ദ്രമായി നോർത്ത്, നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ സഭാ സ്ഥാപനവും സുവിശേഷ പ്രവർത്തങ്ങളും ചെയ്ത് വരുന്ന കർത്തൃദാസൻ പാസ്റ്റർ എം കെ ബാബു ജൂലൈ 4 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘ നാളുകളായി ഉണ്ടായിരുന്ന കരൾ സംബന്ധമായ ശാരീരിക പ്രയാസത്തെ തുടർന്ന് ചില ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ കൊച്ചി ലേക്ക്ഷോർ ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.