പാസ്റ്റർ ഡോ. കെ വി ജോൺസന് വേണ്ടി പ്രാർത്ഥന തുടരുക

ബാംഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രീസ് പ്രസിഡൻ്റും കർണാടക യുണെറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി ജോൺസന് വേണ്ടി പ്രാർത്ഥന തുടരുവാൻ അഭ്യർത്ഥിക്കുന്നു. ആന്തരിക ശസ്ത്രക്രിയ്ക്ക് വിധേയനായ പാസ്റ്ററുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ഇടയ്ക്ക് നേരിയ പുരോഗതി ഉണ്ടായിരുന്നു എങ്കിലും വീണ്ടും രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്നു. ദൈവജനം ആത്മാർത്ഥമായ് പ്രാർത്ഥിക്കുക.

ദീർഘ 25ൽ പരം വർഷങ്ങളായ് കർണാടകയിൽ സഭാ പ്രവർത്തനം നടത്തുന്ന ദൈവദാസനാന് പാസ്റ്റർ ജോൺസൺ. ഭാര്യ ഡോ. ജ്യോതി ജോൺസൺ ക്രൈസ്തവ എഴുത്തുപുരയുടെ സജീവ പ്രവർത്തകയാണ്.

Leave A Reply

Your email address will not be published.