പാസ്റ്റർ ജോസഫ് മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മുംബൈ : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഓവർസീയർ മാവേലിക്കര ചെറുകോൽ തുലവട്ടയിൽ പരേതരായ ശ്രീ റ്റി ജെ മാത്യുവിന്റെയും ശ്രീമതി മേരി മാത്യുവിന്റെയും മകൻ കർത്തൃദാസൻ പാസ്റ്റർ ജോസഫ് മാത്യു (64 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു.

മുംബൈയിലെ പ്രാരംഭ വിദ്യാഭ്യാസത്തിന് ശേഷം ഹരിയാനയിലെ ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും ബൈബിൾ പഠനം പൂർത്തിയാക്കി ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ്‌ റീജിയനോട്‌ ചേർന്ന് ആഗ്ര, ബോരിവല്ലി, സഹർ, സിദ്ധാർഥ് നഗർ, വി റ്റി, മീര റോഡ് എന്നീ സഭകളിൽ ശുശ്രൂഷകനായും, ഡിസ്ട്രിക്റ്റ് പാസ്റ്റർ, ദൈവസഭയുടെ മഹനീയം ബൈബിൾ കോളേജിന്റെ ഡീൻ, രജിസ്ട്രാർ, പ്രിൻസിപ്പൽ എന്നീ നിലകളിലും, ദൈവസഭ ഇവാൻജെലിസം ഡയറക്ടറായും, 2010 മുതൽ 2016 വരെ റീജിയൻ ഓവർസീയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നല്ല ഒരു വേദ അദ്ധ്യാപകൻ, വർഷിപ്പ് ലീഡർ, സംഘാടകൻ സർവ്വോപരി ഉത്തര ഇന്ത്യയിലെ തന്റെ പ്രവർത്തന ഫലമായി അനേക ആത്മാക്കളെ ദൈവ സന്നിധിയിൽ നേടുവാനും, അനേക സഭകൾ സ്ഥാപിക്കുവാനും പ്രിയ കർത്തൃദാസൻ പാസ്റ്റർ ജോസഫ് മാത്യുവിനെ കർത്താവ് ശക്തമായി ഉപയോഗിച്ചു.

ഭാര്യ : ശ്രീമതി ഷേർളി ജോസഫ് (റിട്ടയേർഡ് വൈസ് പ്രിൻസിപ്പൽ, ബോംബെ ഹോസ്പിറ്റൽ). മക്കൾ : ജാസ്ഫർ ജോസഫ്, സ്റ്റീവ് ജോസഫ്. മരുമകൾ : റിയ ജാസ്ഫർ (എല്ലാവരും യു കെ).

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.