പാസ്റ്റർ ഡി. സുരേഷ് കുമാർ (48) കർതൃ സന്നിധിയിൽ; സംസ്കാരം ഇന്ന് മെയ് 9 ന്

അസംബ്ലീസ് ഓഫ് ഗോഡ് കുറ്റിക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡി.സുരേഷ് കുമാർ (48) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ആഴ്ചകൾ ആയി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു .

സംസ്കാരം ഇന്ന് മെയ് 9 ന് ഉച്ചക്ക് 12 ന് മുളയറ, കടുക്കമൂട് ഉള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന് നടക്കും.

അസംബ്ലീസ് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ സി.എ യുടെ ചാരിറ്റി കൺവീനറായും, സൺഡേ സ്കൂൾ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബഥേൽ ബൈബിൾ കോളേജ് അലുമ്നി അസോസിയേഷൻ സെക്രട്ടറിയാണ്.

അസംബ്ലീസ് ഓഫ് ഗോഡ് കാട്ടാക്കട സെക്ഷൻ സെക്രട്ടറി, മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ സെക്രട്ടറി, ടീച്ചേഴ്‌സ് ഹാൻഡ്ബുക്ക്‌ റിവിഷൻ കമ്മിഷൻ അംഗം, ശതാബ്ദി കമ്മിറ്റി അംഗം, സി. എ. ചാരിറ്റി കൺവീനർ എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൽക്കുഴി, ആര്യനാട്, സീയോൻവിള, വള്ളിപ്പാറ സഭകളിൽ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. സീയോൻവിളയിൽ സഭാഹാൾ പണിയാൻ നേതൃത്വം നൽകി.

ഭാര്യ : ഷേർളി സുരേഷ്. മക്കൾ : ഗ്രേസൻ, കരിസ്മ.

 

Leave A Reply

Your email address will not be published.