പാസ്റ്റർ സി ഐ പാപ്പച്ചൻ്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 13 തിങ്കളാഴ്ച്ച

പത്തനാപുരം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രുഷകൻ ചരുവിള പീസ് കോട്ടേജിൽ കർത്തൃദാസൻ പാസ്റ്റർ സി ഐ പാപ്പച്ചൻ (86 വയസ്സ്) ൻ്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 13 തിങ്കളാഴ്ച്ച നടക്കും. സംസ്കാര ശുശ്രൂഷ രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് പത്തനാപുരം പുതുവൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.

കടയ്ക്കാമൺ ചരുവിളയിൽ ശ്രീ എം ഇടിച്ചാണ്ടിയുടെയും ശ്രീമതി അന്നമ്മ ഇടിച്ചാണ്ടിയുടെയും നാലാമത്തെ മകനായി ജനിച്ച പാസ്റ്റർ സി ഐ പാപ്പച്ചൻ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നിന്നും വേദപഠനം പൂർത്തിയാക്കി.

മീനങ്ങാടി – വയനാട്, കല്ലട, കടമ്പനാട്, വള്ളിക്കുന്നം, ചണ്ണപേട്ട, പാണ്ടനാട്, കൊല്ലക്കടവ്, അലിമുക്ക്, പിടവൂർ, കുളത്തുപ്പുഴ, കുതിരച്ചിറ, അയിരൂർ, തൃക്കണ്ണമംഗൽ, അടൂർ, മാന്നാർ, വെൺമണി, കൂടൽ, മഞ്ഞള്ളൂർ എന്നീ സഭകളിൽ ശ്രുഷഷകനായിരുന്നു.

ഭാര്യ : ശ്രീമതി കുഞ്ഞമ്മ പാപ്പച്ചൻ. മക്കൾ : ഡാർളി, സാബു പാപ്പച്ചൻ, സിബു പാപ്പച്ചൻ, ഡോളി. മരുമക്കൾ : ജോയ്ക്കുട്ടി, ഷാന്റി സാബു, ജിജോ സിബു, ഗോഡ്ലി.

പ്രിയ ദൈവദാസൻ്റെ വേർപാടിൽ ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക്കിൻ്റെ ദുഃഖത്തെയും പ്രത്യാശയെയും അറിയിക്കുന്നു.

 

 

Leave A Reply

Your email address will not be published.