പാസ്റ്റർ ക്രിസ്റ്റഫർ റ്റി രാജു വേല തികച്ച് അക്കരെനാട്ടിൽ

 

എറണാകുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റിന്റെ കളമാശേരി ദൈവസഭയുടെ ശുശ്രൂഷകനും; ആലുവ ഡിസ്ട്രിക്റ്റിന്റെ സെന്റർ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ ക്രിസ്റ്റഫർ റ്റി രാജു (50) നിത്യതയിൽ ചേർക്കപ്പെട്ടു. രക്തസമ്മർദ്ധം ഉയർന്നതേ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ (30-08-21) ചികിൽസയിൽ തുടരവെ ഇന്ന് (31-08-21) രാവിലെ ആയിരുന്നു അന്ത്യം.

കുടയത്തൂർ, കോട്ട, നെടുങ്കണ്ടം, തൃശ്ശൂർ, കളമശ്ശേരി എന്നീ സഭകളിലായി കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകളായി ദൈവസഭാ ശുശ്രൂഷകനായി സേവനം ചെയ്തിരുന്നു. വൈ. പി. ഇ.യുടെ സ്റ്റേറ്റ് ബോർഡിൽ ദീർഘവർഷം പ്രവർത്തിക്കുകയും; ക്രിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായി നിയമിതനാകുകയും ചെയ്ത പാസ്റ്റർ ക്രിസ്റ്റഫർ റ്റി രാജു രണ്ടു തവണ സ്റ്റേറ്റ് കൗൺസിൽ മെംബർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അടിവാരം സ്വദേശി ആയിരുന്ന ഇദേഹം പ്രാരംഭത്തിൽ കുമളി ദൈവസഭയുടെ അംഗം ആയിരുന്നു. ഷൈനി ആണ് ഭാര്യ. മക്കൾ : ബെസലേൽ, നഥനയേൽ, ദാനിയേൽ. ദൈവസഭാ ശുശ്രൂഷകനായ പാസ്റ്റർ റെജി റ്റി രാജു സഹോദരനും പാസ്റ്റർമാരായ എം ജെ മോനച്ചൻ, ബൈജു തങ്കച്ചൻ, ജോർജ്ജ്കുട്ടി റ്റി., പി. വി. ചെറിയാൻ, റെജി കുര്യൻ എന്നിവർ ബന്ധുക്കളും ആണ്.

സംസ്ക്കാര ശുശ്രൂഷകൾ കളമശ്ശേരി ദൈവസഭയുടെ ആഭിമുഖ്യത്തിൽ 03-09-2021നു നടക്കും.

 

Leave A Reply

Your email address will not be published.