പാപ്പി ജോൺസൺ (74) നിത്യതയിൽ

ഡാളസ്: മാവേലിക്കര കണ്ണമംഗലം ഹെബ്രോൻ വില്ലയിൽ പാപ്പി ജോൺസൺ (74) ജനുവരി 15 ന് ഡാളസിലെ സ്വവസതിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഒന്നര മാസമായി അർബുദ രോഗ ചികിത്സയിലായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസനന്തരം ഗണിത ശാസ്ത്രത്തിൽ ബിരുദം എടുക്കുകയും, തുടർന്ന് LLB പഠനം പൂർത്തീകരിക്കുകയും ചെയ്തു. ഭൗതിക ജോലിയോടുള്ള ബന്ധത്തിൽ ബോംബെയിൽ ആയിരിക്കുമ്പോൾ, 1973-ൽ ന്യൂയോർക്കിലേക്ക് കുടിയേറി പാർത്തു. തുടർന്ന് ഹ്യൂസ്റ്റണിലേക്ക് താമസം മാറിയ കുടുംബം, പിന്നീട് ഡാളസിൽ എത്തി സ്ഥിര താമസം ആക്കി. ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൻ ഡാളസിന്റെ പ്രാരംഭ കാല പ്രവർത്തകരിൽ ഒരാളായിരുന്നു പരേതൻ. സഭയുടെ ആത്മിക – ഭൗതീക ഉന്നമനത്തിനായി ഏറെ ശ്രദ്ധാലുവായിരുന്ന ഇദ്ദേഹം സഭയുടെ വിവിധ ഔദ്യോഗിക ഭാരവാഹിത്വം വഹിച്ചിരുന്നു. സഭയുടെ നടത്തിപ്പിനും, നിലനില്പിനും ശക്തമായ നേതൃത്വം നൽകുന്നതിൽ സുസ്തർഹ്യ സേവനം ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട് .

കോന്നി – കൊന്നപ്പാറ വിളയിൽ ചിന്നമ്മയാണ് സഹധർമ്മിണി.

മക്കൾ: സ്റ്റാൻലി ജോൺസൺ, ഷീബ ജോസഫ്, സ്റ്റീവ് ജോൺസൺ. മരുമകൻ: പാസ്റ്റർ ജോഷ്വവ ജോസഫ്.

ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.