മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു

1962ൽ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഒളിമ്പ്യൻ ചന്ദ്രശേഖരൻ. 

 

കൊച്ചി: 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബാൾ താരവും മുൻ ഇന്ത്യൻ ടീം നായകനുമായ ഒ ചന്ദ്രശേഖരൻ അന്തരിച്ചു. വർഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു.

1962ൽ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഒളിമ്പ്യൻ ചന്ദ്രശേഖരൻ.

നിരവധി ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരൻ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു.

1958ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ചന്ദ്രശേഖരൻ മുംബയിലെ കാൾട്ടെക്സ് ക്ളബിലൂടെയാണ് പ്രൊഫഷണൽ ഫുട്ബാളിൽ അരങ്ങേറുന്നത്. 1966ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച ചന്ദ്രശേഖരൻ 1973 വരെ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിനു (എസ് ബി ഐ) വേണ്ടി ബൂട്ടണിഞ്ഞു.

ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് സ്വർണം എന്നിവ കൂടാതെ 1964ൽ എ എഫ് സി ഏഷ്യൻ കപ്പിൽ വെള്ളി, 1959ലും 1964ലും മെർദേക്ക കപ്പിൽ വെള്ളി എന്നിവ ചന്ദ്രശേഖരന്റെ ഫുട്ബാൾ ജീവിതത്തിലെ നാഴികകല്ലുകളാണ്.

1964 ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളിലും ചന്ദ്രശേഖരൻ ഇന്ത്യൻ ടീമിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.

Leave A Reply

Your email address will not be published.