പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ നിത്യതയിൽ

ബാം​ഗ്ലൂർ: കൊട്ടാരക്കര കലയപുരം ശാലോം വീട്ടിൽ പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55) കേരളത്തിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ചർച്ച് ഓഫ് ​ഗോഡ് ഇൻ ഇന്ത്യ കർണ്ണാടക സ്റ്റേറ്റ് ജനറൽ മിനിസ്റ്ററും, എം.എസ്. പാളയ സഭയുടെ സ്ഥാപകനുമായിരുന്നു. ബെംഗളുരു എം.എസ് പാളയ ഭവനത്തിൽ നിന്നും ഭാര്യയോടും മകളോടുമൊപ്പം നാട്ടിലേക്കുള്ള വിമാനയാത്രയിൽ നെഞ്ച്വേദനയെ തുടർന്ന് തിരുവനന്തപുരം വിമാനതാവളത്തിൽ ഇറങ്ങിയ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: മോൻസി. മകൾ: ഫേബ. സംസ്കാരം പിന്നീട് കലയപുരത്തു നടക്കും.

Leave A Reply

Your email address will not be published.