അലക്സ് താമരശ്ശേരി അന്തരിച്ചു.

കൊല്ലം: സാമൂഹിക പ്രവർത്തകനും കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റേയും ലത്തീൻ കത്തോലിക്കാ ഐക്യവേദിയുടേയും നേതാവുമായ അലക്സ് താമരശ്ശേരി (85) അന്തരിച്ചു.

മുൻ ആരോഗ്യ മന്ത്രി ബി വെല്ലിംഗ്ടന്റെ സഹോദരനും ഫാദർ വടക്കന്റെ ശിഷ്യനുമാണ്.

വിമോചന സമര ഭടനും മുൻ ഗ്രാമ പഞ്ചായത്തംഗവും ആയിരുന്നു.

സംസ്കാരം ഇന്ന് ( 21-09 -2020-തിങ്കൾ) വൈകുന്നേരം 03:00- മണിക്ക് കൊല്ലം ജില്ലയിൽ ശക്തികുളങ്ങരക്കടുത്തുള്ള മുക്കാട് ഹോളി ഫാമിലി ദേവാലയത്തിൽ.

Leave A Reply

Your email address will not be published.