മികച്ച സേവനത്തിലുള്ള ഈ വർഷത്തെ ‘ നേഴ്സ് ഓഫ് ദ് ഇയർ’ പുരസ്ക്കാരം ജിഷാ ജോസഫിന്

ചിക്കാഗോ: അമേരിക്കയിലെ Advocate Lutheran General Hospital ലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ ജിഷാ ജോസഫിനെ മികച്ച സേവനത്തിലുള്ള ഈ വർഷത്തെ Nurse of the Year പുരസ്ക്കാരം നൽകി ആദരിച്ചു. ഈ ആശുപത്രിയിൽ നിന്നും മികച്ച നേഴ്സിനുളള പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി നഴ്സ് കൂടിയാണ് ജിഷാ ജോസഫ്.

അമേരിക്കയിലെ ചിക്കാഗോയിലാണ് താമസം. ഇടുക്കി തടിയമ്പാട് സ്വദേശി ശൗര്യമാക്കൽ സുഭാഷ് ആണ് ഭർത്താവ്. ഏകമകൾ റുത്ത്.

ഇന്ത്യൻ നഴ്സുമാരുടെ അഭിമാനം വാനോളം ഉയർത്തിയ ജിഷാ ജോസഫിന് ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ (യുഎൻഎ) അഭിവാദ്യം അറിയിച്ചു.

Leave A Reply

Your email address will not be published.