ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2022 ജനുവരി 13 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ വച്ച് നടക്കും. പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്നയോഗത്തിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, ബിജു തമ്പി, ബാബു ചെറിയാൻ, റ്റി.എം. കുരുവിള, പ്രിൻസ് തോമസ്, അനീഷ് തോമസ്, റെജി കുര്യൻ, ജേക്കബ് മാത്യു , ബിജു സി എക്സ്, ബിനു തമ്പി, ഷിബു മാത്യു, തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. സൺഡേസ്കൂൾ, വൈപിസിഎ സംയുക്ത മീറ്റിങ്ങ് എന്നിവ നടക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഡിസം.16 ന് നടക്കുന്ന സംയുക്ത ആരാധനയോടു കൂടി ജനറൽ കൺവൻഷൻ സമാപിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗ ക്രമീകരണങ്ങൾ നടക്കുക .

Leave A Reply

Your email address will not be published.