ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA രൂപീകൃതമായി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) രൂപീകൃതമായി.

ക്രൈസ്തവ ലോകത്ത് വിവിധ മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവരുടെ ഐക്യതയും കൂട്ടായ ദൗത്യനിർവ്വഹണവും ലക്ഷ്യം വച്ചാണ് NICMA രൂപീകൃതമായിരിക്കുന്നത്.

പ്രാരംഭഘട്ടത്തിൽ 5 അംഗങ്ങൾ അടങ്ങുന്ന ഡയറക്ടർ ബോർഡും, 5 സ്ഥിരാംഗങ്ങളും ഉൾപ്പെടുന്ന ജനറൽ കൗൺസിലിന് രൂപം നല്കി.

ബ്രദർ ജോൺ മാത്യു (ഡയറക്ടർ ബോർഡ് അംഗം),

പാസ്റ്റർ ജോൺ എം. തോമസ് (ജനറൽ പ്രസിഡന്റ്‌), പാസ്റ്റർ പ്രകാശ് കെ. മാത്യു (ജനറൽ വൈസ് പ്രസിഡന്റ്‌), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

(ജനറൽ വൈസ് പ്രസിഡന്റ്‌), പാസ്റ്റർ സുനു റ്റി. ഡാനിയേൽ (ജനറൽ സെക്രട്ടറി), പാസ്റ്റർ ജെയിംസ് മാത്യു (ജനറൽ ജോയിന്റ് സെക്രട്ടറി), പാസ്റ്റർ പ്രിൻസ് പ്രസാദ് (ജനറൽ ജോയിന്റ് സെക്രട്ടറി), അനീഷ് വലിയപറമ്പിൽ (ജനറൽ ട്രഷറാർ), പാസ്റ്റർ ജിംസൺ പി. റ്റി. (ജനറൽ ജോയിന്റ് ട്രഷറാർ), പാസ്റ്റർ ബിനോയ്‌ തോമസ് (ചെയർമാൻ, പബ്ലിക്കേഷൻ ബോർഡ്) എന്നിവർ ചുമതലയേറ്റു.

സെപ്റ്റംബർ 23 ന് നടന്ന അസോസിയേഷൻ മീറ്റിംഗിൽ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും ഗുഡ്‌ന്യൂസിന്റെ ചീഫ് എഡിറ്ററും ആയ സി. വി. മാത്യു സാർ പ്രത്യേകം അഭിസംബോധനയും അസോസിയേഷൻ ലോഗോ പ്രകാശനവും നിർവഹിച്ചു.

Leave A Reply

Your email address will not be published.