മലയാളി പെന്തക്കോസ്ത് യൂത്ത് ഫ്രണ്ട്‌സ്‌ (MPYF) ഗ്രൂപ്പിന്റെ ഓൺലൈൻ കൺവൻഷൻ “പ്രസാദവർഷം 2020” ഇന്നു മുതൽ

മലയാളി പെന്തക്കോസ്ത് സമുഹത്തിൽ പ്രസിദ്ധമായ ഫെയ്സ്ബുക്ക് കൂട്ടായ്മയായ മലയാളി പെന്തക്കോസ്ത് യൂത്ത് ഫ്രണ്ട്‌സ്‌ (MPYF) ഗ്രൂപ്പിന്റെ ഓൺലൈൻ കൺവൻഷൻ “പ്രസാദവർഷം 2020” ഇന്നും നാളെയുമായ് (വെള്ളി, ശനി) നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 9.30 വരെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. അനുഗ്രഹീത ദൈവവചന ശുശ്രൂഷകരായ പാസ്റ്റർ ബി മോനച്ചൻ കായംകുളം, ബ്രദർ സുരേഷ് ബാബു എന്നിവർ ദൈവവചനം സംസാരിക്കും. ഇവാഞ്ചലിസ്റ്റ് അനിൽ ഫിലിപ്പ്, സിസ്റ്റർ ബ്ലെസി അനിൽ, ഇവാഞ്ചലിസ്റ്റ് ജോസഫൈൻ ജെയിംസ്, പ്രൈസ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

മലയാളി പെന്തക്കോസ്ത് യൂത്ത് ഫ്രണ്ട്‌സ്‌ ഫെയ്സ്ബുക്ക് പേജിൽ കൺവൻഷൻ സംപ്രേഷണം ചെയ്യും.
വിക്ടറി മീഡിയ റ്റി.വി, ഗിൽഗാൽ റ്റി.വി ഓൺലൈൻ, പ്രെയ്സ് റ്റി.വി, കാഹളം റ്റി.വി, ആൽഫയും ഒമേഗയും മീഡിയ പാട്ണേഴ്സ് ആയിരിക്കും. എല്ലാ മാസവും കൺവെൻഷൻ യോഗങ്ങൾ ഓൺലൈനായി ക്രമീകരിക്കുവാൻ തീരുമാനിച്ചതായ് എം. പി. വൈ. എഫ് അഡ്മിൻസ് അറിയിച്ചു.

Leave A Reply

Your email address will not be published.