കരിപ്പൂർ വിമാന അപകടത്തിൽ നിന്നും അത്ഭുതകരമായ് രക്ഷപെട്ട വിജയമോഹനനെയും സഹധർമ്മിണി ജമീമയെയും കുറിച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡെന്നീസ് സ്പടിഗം

ക്രിസ്തുയേശുവിൽ എന്റെ സഹോദരനും സഹശുശ്രൂഷകനുമായ കണ്ണൂർ ദൈവസഭയിൽ കഴിഞ്ഞ 46 വർഷം എന്നൊടൊപ്പം ആരാധിക്കുന്ന വിജയമോഹനൻ [ ബാബു ] സഹധർമ്മിണി ജമീമയും ഇന്നലെ നടന്ന വിമാനാപകടത്തിൽ നിന്നും അത്‌ഭുതകരമായി രക്ഷപ്പെട്ടു – യേശു കർത്താവിന്നു സകല മഹത്വവും സ്തോത്രവും ബഹുമാനവും അർപ്പിക്കുന്നു.
1974 ൽ ഞങ്ങൾ ശുശ്രൂഷയിൽ ഒരു മിച്ചതാണ് – ഇന്നും തുടരുന്നു – കണ്ണൂർ ജയിലുകൾ, ആസ്പത്രികൾ, തെരുക്കോണുകൾ, പരിയാരം ടി.ബി സാനറ്റോറിയം, ചേവായൂർ കുഷ്ടരോഗാശുപത്രി എന്നീ സ്ഥലങ്ങളിൽ ഞങ്ങൾ ടീമായി പോയി പാടിയും സാക്ഷിച്ചും സുവിശേഷ ഘോഷണം നടത്തി.
അക്രൈസ്തവ പാരമ്പര്യത്തിൽ യേശുക്രിസ്തുവിനെ ഒരിക്കലും കേട്ടിട്ടില്ലാത്തവരോടു സുവിശേഷം അറിയിക്കാൻ ബാബുവിന്നു വല്ലാത്ത ഹരമാണ് – ഈ വിധത്തിൽ യേശു കർത്താവിനെ അനുഭവിച്ചവർ പലരും ഇന്നു ലോകത്തിന്റെ നാനാഭാഗത്തും കർത്താവിന്റെ മഹനീയ ശുശ്രൂഷയിൽ ആണ് – സുവിശേഷ വിരോധികൾ കൂട്ടം കൂടി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടു – ക്രൂരമായി മർദ്ദിച്ചവശനാക്കിയിട്ടുണ്ടു. പുഞ്ചിരിയോടെ അതൊക്കെ ഏറ്റുവാങ്ങി – യേശുകർത്താവിന്റെ ദിവ്യ പരിപാലനം അനുഭവിച്ചു – ഇതൊന്നു പരസ്യപ്പെടുത്താനാ സാക്ഷ്യം പറഞ്ഞു മനുഷ്യരുടെ അനുകമ്പ നേടാനോ ഒരിക്കലും ശ്രമിച്ചില്ല ബാബു –
News letter റിലൂടെ തന്റെ ശുശ്രൂഷയെ market ചെയ്യാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല – മറ്റാരിലും കാണാത്ത ഒരു പ്രത്യേകത –
മലബാറിൽ ഏവർക്കും പരിചിതനായ പാസ്റ്റർ മൈക്കളിന്റെ ഏക മകൾ ജമീമയെ വിവാഹം ചെയ്തു. 2 ആൺമക്കൾ മൂത്ത മകൻ ദുബായിൽ ജോലി ചെയ്യുന്നു – ജയ് വിൻ- ഇളയ മകൻ കോഴിക്കോട് – ആൽവിൻ
ഇന്നലത്തെ വിമാന ദുരന്തം കേട്ടു കണ്ണൂർ ദൈവസഭ ഞെട്ടിയെങ്കിലും – ഒരു മണിക്കൂർ കൊണ്ടു എനിക്കു ബാബുവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞു – ജമിക്കു നെറ്റിയിൽ ഒരു മുറിവ് മാത്രം – CT Scan എടുത്തു – Normal –
: ഇന്നു രാവിലെ ബാബുവിനോടു കുറേ നേരം സംസാരിച്ചു -അപകടം കണ്ടു – fuel കാലിന്നടിയിൽ ഒഴുകി – അടുത്തു Blast നടക്കുമെന്ന് അറിഞ്ഞു – മരണാനന്തര ജീവിതവും നിത്യതയെയും അറിയുന്നതു കൊണ്ടു tension തോന്നിയില്ല – അപ്പോൾ മനസ്സ് പറഞ്ഞു – ” നീ മരിക്കുകയില്ല”
കണ്ണൂർ ദൈവസഭ രണ്ടു പേർക്കും വേണ്ടി ദൈവത്തെ സ്തുതിച്ചു
ദുഃഖത്തിലായിരിക്കുന്ന മറ്റ് കുടുംബങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു – സർവ്വശക്തനായ ദൈവം അവരെ ആശ്വസിപ്പിക്കട്ടെ –

Leave A Reply

Your email address will not be published.