മേഴ്‌സി തോംസൺ ഫ്ലോറിഡയിൽ നിര്യാതയായി. സംസ്ക്കാരം 30 ന് ശനിയാഴ്ച  

വാർത്ത: നിബു വെള്ളവന്താനം

ലേക്ക്ലാന്റ്: പത്തനാപുരം മാനാപള്ളിൽ റോക്ക് വില്ലയിൽ കുടുംബാഗം പാസ്റ്റർ തോംസൺ ജോർജിന്റെ ഭാര്യ മേഴ്‌സി തോംസൺ (67) ഫ്ലോറിഡയിൽ നിര്യാതയായി.

കുമ്പനാട് കാരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെയും പൊടിമല മേരിക്കുട്ടി ഫിലിപ്പോസിന്റെയും സീമന്ത പുത്രിയാണ്.

മക്കൾ: ഡോ. റ്റോണി, ഡോ. റ്റീന, ഡോ. റ്റോബി. മരുമകൻ: ഡോ. സോണി. സഹോദരങ്ങൾ: ഗ്രേസ് ജോൺ, സാം ഫിലിപ്പ്, പാസ്റ്റർ റെജി ഫിലിപ്പ്

സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം ഏപ്രിൽ 29 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ലേക്ക് ലാന്റ് ഇന്ത്യാ പെന്തക്കോസത് ദൈവസഭയിൽ (4525 Clubhouse Rd, Lakeland, FL 33812, USA) നടക്കും.

30 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് 12.30ന് ഭൗതീക ശരീരം ഓക്ഹിൽ സെമിത്തേരിയിൽ (4620 Hwy. 98S Lakeland, Polk County, Florida, 33810 USA) സംസ്ക്കരിക്കും.

Leave A Reply

Your email address will not be published.