പാസ്റ്റർ റ്റി മത്തായിയുടെ ഭാര്യ സ്കൂട്ടർ അപകടത്തിൽ മരണമടഞ്ഞു

തിരുവല്ല: കോന്നി മങ്ങാരം പൊന്തനാംകുഴിയിൽ കർത്തൃദാസൻ പാസ്റ്റർ റ്റി മത്തായിയുടെ ഭാര്യ ശ്രീമതി മേഴ്‌സി മത്തായിയാണ് ഫെബ്രുവരി 14 തിങ്കളാഴ്ച്ച രാവിലെ 11.30 മണിക്ക് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് പോയി മടങ്ങിവരവേ എം സി റോഡിൽ തിരുവല്ലക്ക് സമീപം ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ വന്ന സ്വകാര്യ നിർമ്മാണ കമ്പനിയുടെ റ്റിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞത്. ഇടിയുടെ ആഘാതത്തിൽ പാസ്റ്ററും ഭാര്യയും റോഡിന്റെ ഇരു വശങ്ങളിലേക്ക് വീഴുകയും പാസ്റ്ററുടെ ഭാര്യയുടെ ശരീരത്തിലൂടെ റ്റിപ്പർ ലോറി കയറുകയും ചെയ്യുകയായിരുന്നു. പാസ്റ്റർ മത്തായിക്ക് നിസാര പരുക്കുകൾ മാത്രമേയുള്ളു.

തിരുവല്ല പോലീസ് തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായും, പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.