ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരണമടഞ്ഞു.

ലണ്ടൻ : കോവിഡ് ബാധിച്ച് നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ലണ്ടൻ റോംഫോർഡ് സ്വദേശിയായ ശ്രീ ജിയോമോൻ ജോസഫ് (46 വയസ്സ് ) മരണമടഞ്ഞു. കഴിഞ്ഞ മാർച്ച് മാസത്തിൽ കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ശ്രീ ജിയോമോൻ അതീവ ഗുരുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റലുകളിലായി ചികിത്സയിലായിരുന്നു. കേംബ്രിഡ്ജ് പാപ്വർത്ത് ഹോസ്പിറ്റലിൽ എക്മാ ട്രീറ്റ്മെന്റിലായിരുന്ന ജിയോമോൻ എല്ലാ പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി ഓഗസ്റ്റ് 29 ശനിയാഴ്ച്ച രാത്രി 8.30 ന് മരണത്തിന് കീഴടങ്ങി.

കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ കുടുംബാംഗമാണ്. ഭാര്യ സ്മിത. മൂന്ന് മക്കളാണ്. സംസ്കാര ശ്രുശൂഷ സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുന്നതായി അടുത്ത സുഹൃത്തുക്കൾ അറിയിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.