ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ

ബാംഗ്ലൂർ: ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ 9 വരെ (ഇന്ത്യൻ സമയം 6:30pm മുതൽ 8pm ) ഓൺലൈനിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) റവ. ജോൺസൻ വർഗീസ് (ബംഗളുരു ) റവ. ജോർജ് പി ചാക്കോ (യു എസ് എ) റവ. ശേഖർ കല്യാൺപുർ (മുംബൈ) എന്നിവർ പ്രസംഗിക്കും. അനുഗ്രഹീതരായ ദൈവദാസീ ദാസന്മാർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വാർഷിക കൺവൻഷനോട് അനുബന്ധിച്ച് യുവജനങ്ങൾക്ക് പ്രയോജനമാകുന്ന ഒട്ടേറെ ആക്ടിവിറ്റികളും ഒരുക്കിയിട്ടുണ്ട്. പ്രസംഗങ്ങൾ ഹിന്ദിയിലേക്ക് ദിവസവും പരിഭാഷപ്പെടുത്തുന്നതാണ്.

കഴിഞ്ഞ ആറ് വർഷമായി ബാംഗ്ലൂർ ആസ്ഥാനമാക്കി സഭാ വ്യത്യാസമില്ലാതെ യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ലൈഫ് ലൈറ്റ് മിനിസ്ട്രിസ്. യുവജനങ്ങളിലെ മാനസികവും ആത്മികവുമായ കഴിവുകളെ വികസിപ്പിച്ച് അവരെ ദൈവനാമ മഹത്വത്തിനായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

നിലവിൽ സ്കൂളുകളും കോളേജുകളും സഭകളും കേന്ദ്രീകരിച്ച് ക്യാമ്പുകളും ട്രെയ്നിങ് പ്രോഗ്രാമുകളും ക്രമീകൃതമായ സിലബസ്സുകളുടെ സഹായത്തോടെ മലയാളം ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടത്തി വരുന്നുണ്ട്.

Leave A Reply

Your email address will not be published.