കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ് ; മുന്നറിയിപ്പുമായി കേരള പോലീസ്

കെ വൈ സി വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങൾ വഴിയോ മാത്രം സമർപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇത്തരം തട്ടിപ്പുകളിൽ നിന്നുള്ള സുരക്ഷാ മുൻ കരുതലുകളും പോസ്റ്റിൽ വിശദീകരിക്കുന്നു.

കൊച്ചി : കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ് . ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാജസന്ദേശങ്ങള്‍ അയച്ചു ഇതിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തുവരുന്നതായി അധികൃതർ വ്യക്തമാക്കുന്നു

കെ വൈ സി വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങൾ വഴിയോ മാത്രം സമർപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇത്തരം തട്ടിപ്പുകളിൽ നിന്നുള്ള സുരക്ഷാ മുൻ കരുതലുകളും പോസ്റ്റിൽ വിശദീകരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

1. സ്പാം കോളുകൾ, ഇമെയിലുകൾ, SMS- കൾ എപ്പോഴും സംശയത്തോടെ കാണുക. അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.
2. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ OTP, PIN നമ്പർ എന്നിവ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.
3. ലിങ്കുകൾ മുഖേന ലഭിക്കുന്ന ഓൺലൈൻ ഫോമിൽ ഒരിക്കലും ബാങ്കിങ്/കാർഡ് വിശദാംശങ്ങൾ നൽകരുത്. നിങ്ങളുടെ ഡോക്യുമെന്റ്സ് മോഷ്‌ടിക്കപ്പെട്ടേക്കാം.
4. KYC വെരിഫിക്കേഷൻ ആപ്ലിക്കേഷൻ എന്ന പേരിൽ തട്ടിപ്പുകാരൻ അയച്ചുതരുന്നത് സ്ക്രീൻ ഷെയർ ആപ്പായിരിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ അക്സസ്സ് അവർക്കു ലഭിക്കുകയും നിങ്ങൾ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുക
5. തട്ടിപ്പുകാർ അയച്ചു തരുന്ന ലിങ്കുകളിലൂടെ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന വ്യാജ ഓൺലൈൻ ഡിജിറ്റൽ വാലറ്റ് / അക്കൗണ്ടുകളിലേക്ക് പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നു മാറ്റാനും സാധ്യതയുണ്ട്
6. സർക്കാർ ഓർഗനൈസേഷനുകൾ, ഉദ്യോഗസ്ഥർ, ബാങ്കുകൾ മുതലായവയിൽ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങൾ / ഇമെയിലുകൾ തുടങ്ങിയവയിലെ ലിങ്കുകളിൽ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവർ നിങ്ങളുടെ മൊബൈൽ ഫോണിൽ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തേക്കാം.
7. വെരിഫിക്കേഷനു വേണ്ടിയെന്ന വ്യാജേന അയച്ചു കിട്ടുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യരുത്. അവ പേയ്‌മെന്റ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം .
8 ജാഗ്രത പാലിക്കുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെടാതെ സൂക്ഷിക്കുക.

https://www.facebook.com/124994060929425/posts/3984395361655923/

Leave A Reply

Your email address will not be published.