കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും ഇന്ന്

കുളത്തൂപ്പുഴ: എ.ജി കുളത്തൂപ്പുഴ സഭ അറുപത് വർഷം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായുള്ള ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും ഇന്ന് മാർച്ച് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും.

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക് സൂപ്രണ്ടും സഭാംഗവുമായ പാസ്റ്റർ ടി.ജെ. സാമുവേൽ സ്തോത്ര പ്രാർത്ഥന നയിക്കും. ന്യൂയോർക്ക് ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് സഭ സീനിയർ പാസ്റ്ററും സഭാംഗവുമായ റവ.രാജൻ എം.ഫിലിപ്പ് മുഖ്യസന്ദേശവും ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽ ദാനവും നടത്തും. ഡയമണ്ട് ജൂബിലി സുവനീർ പ്രകാശനം സമ്മേളനത്തിൽ നടക്കും. ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ, മുഖ്യാതിഥി റവ.രാജൻ എം. ഫിലിപ്പ്, സഭയിലെ മുൻ ശുശ്രുഷകർ എന്നിവരെ സമ്മേളനത്തിൽ  ആദരിക്കും.

പാസ്റ്റർ ജോബിൻ ഏലിശയുടെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നയിക്കും. ജൂബിലി വർഷത്തിലെ സുവിശേഷ പ്രഭാഷണ യോഗങ്ങൾ ഇന്നാരംഭിച്ചു. പാസ്റ്റർ ഷാജി യോഹന്നാൻ മുഖ്യസന്ദേശം നല്കി. തിങ്കൾ മുതൽ ബുധൻ വരെ വൈകിട്ട് 6 മുതൽ 8.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റേഴ്സ് കെ.ജെ.തോമസ് കുമളി, റജി മാത്യു, ടി.ജെ. സാമുവേൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. സഭാ ശുശ്രുഷകനായ പാസ്റ്റർ കോശി കെ.കുര്യൻ  ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.

Leave A Reply

Your email address will not be published.