കുടുംബസദസ്സ് വെബിനാർ പരമ്പരയുമായി ക്രൈസ്തവ ബോധി

ഇന്ത്യയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട്  ഇപ്പോൾ ഒന്നരവർഷം കഴിയുന്നു. പല ലോക്ക്  ഡൗണുകൾക്ക് നാം സാക്ഷികളായി. നോർമൽ അല്ലാത്ത പലതും ഇന്ന് നമുക്ക് നോർമലായി (ന്യൂ നോർമൽ). കോവിഡാനന്തര ലോകം തന്നെ വ്യത്യസ്തമായിരിക്കും.  ഏറ്റവും കൂടുതൽ സമയം നാം ഇപ്പോൾ ചിലവഴിക്കുന്നതും വീടുകളിൽ    തന്നെയാണല്ലോ.
കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈൻ  പ്ലാറ്റ്ഫോമിൽ.
ജോലി നഷ്ടപ്പെടുന്നതിന്റെയും വരുമാനം കുറെയുന്നതിന്റയും  തിക്തഫലങ്ങൾ കുടുംബം മുഴുവനും അനുഭവിക്കുന്നു. നമ്മുടെ സമൂഹത്തിൽ അടുത്തിടെ വർദ്ധിക്കുന്ന  ആത്മഹത്യകൾ, പീഡനങ്ങൾ എല്ലാം മാധ്യമങ്ങളിലൂടെടെ നാം അറിഞ്ഞു കൊണ്ടിരിക്കുന്നു.
കുട്ടികളുടെ  പ്രവേശന പരീക്ഷകൾ നീണ്ടു പോകുന്നു. അനിശ്ചിതത്വങ്ങളിൽ എക്സാമിനേഷന്റെ മൂല്യനിർണയ രീതികളിൽ പോലും മാറ്റങ്ങൾ ഉണ്ടാക്കുന്നു.
ഓഫ്‌ ലൈൻ എഡ്യൂക്കേഷന്റെ സാധ്യത നീണ്ടുപോകുകയാണ്. ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ഉൽക്കണ്ഠകളും കുട്ടികൾക്കും മാതാപിതാക്കൾക്കും  ഉണ്ട്.

What is next? ഇനി എന്താണ്? പലരുടെയും മുമ്പിലുള്ള ചോദ്യമാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് ക്രൈസ്തവ ബോധി ഒരുക്കുന്ന കുടുംബസദസ്സിന്റെ പ്രസക്തി. ഈ കാലം ഫലപ്രദമായി നേരിടുവാനും പുതിയൊരു കാലത്തേക്ക് കൈപിടിച്ച് നടത്തുവാനും ഉപകരിക്കുന്ന മൂന്ന് ദിവസത്തെ വെബിനാറാണ് നാം ഒരുക്കുന്നത്.

വേദപുസ്തക വീക്ഷണത്തിൽ നിന്നുകൊണ്ട് കുടുംബത്തെ മനസ്സിലാക്കുവാൻ സാധ്യമാകുന്ന ഈ പ്രോഗ്രാമിൽ – പേരന്റിംഗ്, ഓൺലൈൻ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടതെല്ലാം, അഡിക്ഷൻ, പ്രീമാരിറ്റൽ കൗൺസിലിംഗ്, കുടുംബ ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും/ ആരോഗ്യപരമാക്കുവാനുമുള്ള വഴികൾ….
10, 12 ക്ലാസ്സുകൾക്ക് ശേഷം ഇനിയെന്ത്?  ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ക്ലാസ്സുകൾ നടക്കുന്നത്.

കുടുംബം ആയിട്ട് പങ്കെടുക്കുവാനുള്ള   അവസരമാണ്  കുടുംബസദസ്സ് എന്ന പ്രോഗ്രാം നമ്മുടെ മുന്നിൽ തുറക്കുന്നത്. ജനറൽ വിഷയമായതുകൊണ്ട്, സഭാ സംഘടന വ്യത്യാസമില്ലാതെയും,  സ്കൂളിലും കോളേജിലും ഒക്കെ നമ്മോടൊപ്പം പഠിച്ച് സുഹൃത്തുക്കളെയും  ഇതിൽ പങ്കെടുപ്പിക്കുവാൻ കഴിയും.

ജൂലൈ 11, 12, 13 തീയതികളിൽ ഇന്ത്യൻ സമയം വൈകിട്ട് 8.15 മുതൽ 9.30 വരെയാണ് സൂം ഫ്ലാറ്റ്ഫോമിലൂടെ വെബിനാർ നടക്കുന്നത്.

ഡോ. ജെയിംസ് ജോർജ് വെൺമണി
ഡോ.കെ.പി.സജി
ശ്രീ. ലോറൻസ് മാത്യൂ, M. Tech
എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.

കുടുംബസദസ്സ് എന്ന ഈ പ്രോഗ്രാം ദൈവനാമ മഹത്വത്തിനും ദൈവരാജ്യ വളർച്ചയ്ക്കും  കാരണമാകുവാൻ എല്ലാ ബഹുമാന്യരായവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യണമെന്ന് സ്നേഹപൂർവ്വം  അപേക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
വി.പി.ഫിലിപ്പ്
9447358997
ഡോ. ജെയിംസ് ജോർജ് വെൺമണി
8606314213
ഷാജൻ ജോൺ ഇടയ്ക്കാട്
9946206781
ഷിബു മുള്ളങ്കാട്ടിൽ
+971503540676
തുടങ്ങിയവരുമായി ബന്ധപ്പെടാവുനതാണ്.

Leave A Reply

Your email address will not be published.