ക്രൈസ്തവ ബോധി കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് തുടക്കം

പേരൻ്റിംഗ് എന്നത് പിതാവിൻ്റെയോ മാതാവിൻ്റെയോ ഒറ്റതിരിഞ്ഞുള്ള ഉത്തരവാദിത്വമല്ല രണ്ടും പേരുടെയും കൂട്ടു ഉത്തരവാദിത്വമാണ്, അതു കൊണ്ടാണ് രക്ഷകർതൃത്വം എന്ന് പറയുന്നത്. കുട്ടികളെ നന്നായി അടുത്തറിയുന്നവരാവണം രക്ഷകർത്താക്കൾ. അവർ കുട്ടികളെ അവർ ആരാണെന്നും അവരുടെ സമൂഹമേതാണെന്നും ദൈവത്തെയും കുറിച്ചുള്ള ഉന്നതമായ ഉൾക്കാഴ്ചകൾ നല്കണമെന്നും പ്രമുഖ കിസ്ത്യൻ കൗൺസിലറും വേദാധ്യാപകനുമായ ഡോ.ജയിംസ് ജോർജ് വെൺമണി പ്രസ്താവിച്ചു. ക്രൈസ്തവ ബോധി സംഘടിപ്പിച്ച കുടുംബസദസ്സ് വെബിനാർ പരമ്പരയുടെ പ്രഥമ ദിനത്തിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കൾ കുട്ടികളിലേക്ക് ചെന്നു കയറിയാൽ കുട്ടികൾ മാതാപിതാക്കളിലേക്ക് വന്നു കയറും. കുട്ടികൾക്ക് വന്നു കയറാനും തുറന്നു പറയാനുമുള്ള ഇടമായി രക്ഷിതാക്കൾ മാറണം. കുട്ടികൾ മൊബൈൽ ഫോണുകളും മറ്റും ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നവരായി മാറണം. നല്ല കാര്യങ്ങളെക്കാൾ മോശമായ കാര്യങ്ങൾ ഓൺലൈനുകളിൽ പരതുന്നവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്ന ഈ കാലത്ത് കുട്ടികളും രക്ഷിതാക്കളും അതീവ ജാഗ്രതയോടു ജീവിക്കണമെന്നും ഡോ.ജയിംസ് ജോർജ് വെൺമണി പറഞ്ഞു. “ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾ അറിയേണ്ട കാര്യങ്ങൾ, പേരൻ്റിംഗ് ” എന്നീ വിഷയങ്ങളിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. 

പാസ്റ്റർ വി.പി.ഫിലിപ്പ് ആമുഖ പ്രസ്താവനയും സമർപ്പണ പ്രാർത്ഥനയും  നടത്തി. ഏഞ്ചലിൻ എൽസാ ഫിലിപ്പ് ഗാനം ആലപിച്ചു.  ഡോ.കെ.ജെ. മാത്യു സമാപന സന്ദേശവും അനുഗ്രഹ പ്രാർത്ഥനയും നടത്തി.   ജോയി നെടുംകുന്നം പ്രാരംഭ പ്രാർത്ഥന നയിച്ചു.  ഷിബുമുള്ളംകാട്ടിലായിരുന്നു  മാസ്റ്റർ ഓഫ് സെറിമണി. ഷാജൻ ജോൺ ഇടയ്ക്കാട് നന്ദി പ്രകാശനം നടത്തി. ടൈറ്റസ് ജോൺസൻ, ജോമോൻ എബ്രഹാം തുടങ്ങിയവർ നേതൃത്വം നല്കി.

 

 

 

Leave A Reply

Your email address will not be published.