കുട്ടീക്കൽ ദുരന്ത ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പിവൈപിഎ തിരുവനന്തപുരം മേഖല

കോട്ടയം: ഉരുൾപൊട്ടലിലും കനത്ത പേമാരിയിലും ദുരന്തഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കുട്ടീക്കലിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ പാസ്റ്റർ സാബു ആര്യപള്ളിൽ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ, മേഖല കൗണ്സിൽ അംഗങ്ങൾ എന്നിവരുൾപ്പെടുന്ന 15 അംഗ ടീമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് മേഖല പ്രസിഡന്റ് പാസ്റ്റർ ജെയിംസ് യോഹന്നാൻ, സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ഷിബു റ്റി. ഏ, ഇവാ.മോൻസി മാമ്മൻ എന്നിവർ നേതൃത്വം നൽകി. പ്രളയം തകർത്തെറിഞ്ഞ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ നിസ്വാർത്ഥമായാ പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്.

പ്രളയജലം തകർത്തെറിഞ്ഞ അവിടത്തെ ജനവാസികൾക് ഉണ്ടായ നാശനഷ്ടങ്ങൾ എഴുതിയാലോ പറഞ്ഞാലോ തീരാവുന്നതിലപ്പുറമാണ്. നമുക്ക് ഒരുമിച്ചു കൈകോർക്കം ഒരു ജനതയുടെ പുനർജീവനത്തിനായി.

Leave A Reply

Your email address will not be published.