ഇന്റര്‍സിറ്റിയും ജനശതാബ്ദിയും നാളെ മുതല്‍; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെയാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. സര്‍വീസ് പുനരാരംഭിക്കുന്ന തീവണ്ടികളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ ബുധനാഴ്ചമുതല്‍ സര്‍വീസ് നടത്തും. ചെന്നൈ-മംഗളൂരു എക്സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (02695,02696) എന്നീ പ്രതിദിന തീവണ്ടികളും ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ചെന്നൈ- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസുമാണ് (02697,02698) സര്‍വീസ് പുനരാരംഭിക്കുന്നത്.

Leave A Reply

Your email address will not be published.