നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്ത വയ്ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി

കൊച്ചി: നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പ്രാർഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും കോടതിയുടെ ഉത്തരവ്. ചീഫ് സെക്രട്ടറിയും, പോലീസ് മേധാവിയും അടിയന്തിര നടപടികൾ സ്ഥികരിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. മലപ്പുറത്തു നിന്നും 100 ലധികം സാംസ്കാരിക സംഘങ്ങൾ സമർപ്പിച്ച ഹർജിയുടെ മേലാണ് ഹൈകോടതി ഇത്തരമൊരു നിർണ്ണായകമായ വിധി പ്രഖ്യാപിച്ചത്. മലപ്പുറത്ത് പണി ത ഒരു കോമേഴ്സ്യൽ ബിൽഡിംഗ് ആരാധനാലയമാക്കുന്നതിനെ തുടർന്നു സമർപ്പിച്ച ഹർജിയിൽ മേൽ ഹൈകോടതി പറയുന്നത് ആരാധനാലയമായി മാറ്റണമെന്ന ബിൽഡിംഗിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങൾ പ്രവർത്തിക്കുനുണ്ട് ഈ സാഹചര്യത്തിൽ ഇത്തരമൊരു ആരാധനാലയത്തിന്റെ ആവശ്യകത ഉണ്ടോ? എന്നാണ് കോടതി ചോദിക്കുന്നത്. കൂടാതെ കലക്ടർക്കും , മറ്റ് മേലധികാരികൾക്കും സംഘങ്ങൾ പരാധി നൽകിയിരുന്നു. അവരുടേയും റിപ്പോർട്ടുകൾ അനുസരിച്ചാണ് കോടതി വിധി. കൂടാതെ ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതുതായി ആരാധനാലയങ്ങൾക്ക് അനുമതി നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അനുമതി നൽകുമ്പോൾ സമാനമായആരാധനാലയങ്ങൾ തമ്മിൽ ലുള്ള അകലം മാനദണ്ഡമാക്കണം നിയമ വിരുദ്ധമായ ആരാധനാലയങ്ങളെ തടയണമെന്നുള്ള ഉത്തരവ് കേരള സർക്കാർ ഉടൻ ഇറക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.