‘JOY TO THE WORLD’ എന്ന ഗാനത്തിന് ഇക്കൊല്ലം 302 വയസ്സ് തികഞ്ഞു

JOY TO THE WORLD എന്ന ഗാനത്തിന് ഇക്കൊല്ലം 302 വയസ്സ് തികഞ്ഞു. 1719ലാണ് ഈ ഗാനം പിറവിയെടുത്തത്. ദൈവശാസ്ത്രജനും ഭക്തഗാന രചയിതാവുമായ ഐസക് വാട്സിന്റേതാണ് രചന. ആരാണ് ഈ ഗാനത്തിന് ഈണം പകർന്നത് എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. ജോർജ് ഹാൻഡൽ, ലോവൽ മാസൻ എന്നിവരുടെ പങ്ക് പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്. ബൈബിളിലെ സങ്കീർത്തനം, ഉൽപത്തി എന്നീ ഭാഗങ്ങൾഅടിസ്ഥാനമാക്കി എഴുതിയതാണ് വരികൾ.

1839 ലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. വടക്കേഅമേക്കയിൽ ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട ക്രിസ്തീയ ഗാനം എന്ന റെക്കോർഡ് ജോയ് ടൂ ദ് വേൾഡിന് അവകാശപ്പെട്ടതാണ്.

Leave A Reply

Your email address will not be published.