ഐ.പി.സി പാമ്പാക്കുട സെന്റര്‍ കണ്‍വന്‍ഷൻ ഇന്ന് മുതല്‍

പാമ്പക്കുട: ഐപിസി പാമ്പാക്കുട സെന്റര്‍ കണ്‍വന്‍ഷന്‍ ഇന്ന് തുടങ്ങും. ഏപ്രില്‍ 14, 15,16,17 (വ്യാഴം – ഞായര്‍) തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 മണി വരെ ഐപിസി എബനേസര്‍, കിഴുമുറി വച്ച് നടക്കും.

പാസ്റ്റര്‍ റ്റി.റ്റി. തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ അജി ആന്റണി, സജികുമാര്‍ കെ.പി., കെ.ജെ. മാത്യു, എബി എബ്രഹാം തുടങ്ങിയവര്‍ വചനസന്ദേശം നല്‍കും. സെന്റര്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. ഏപ്രില്‍ 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉപവാസപ്രാര്‍ത്ഥനയും, 16 ശനി രാവിലെ 10 മണി മുതല്‍ ശുശ്രൂഷക സമ്മേളനവും ഉച്ചയ്ക്ക് 2.30 മുതല്‍ പുത്രികാ സംഘടനകളുടെ സമ്മേളനവും 17 ഞായര്‍ രാവിലെ 8.30 മുതല്‍ സംയുക്താരാധനയും തിരുവത്താഴശുശ്രൂഷയും നടക്കും. സെന്റര്‍ പ്രസിഡന്റ് പാസ്റ്റര്‍ റ്റി.റ്റി. തോമസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി.ആർ സുരേഷ്, സെക്രട്ടറി പാസ്റ്റര്‍ രഞ്ചു മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ ബിജോയ് ജോസഫ് തുടങ്ങിയവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

Leave A Reply

Your email address will not be published.