കോവിഡ് മഹാമാരിക്ക് ശേഷം നടന്ന താലന്ത് പരിശോധന യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കുമ്പനാട് : ഒക്ടോബർ 24ന് നടന്ന സെന്റർ PYPA യുടെ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹ സമാപ്തി.

ഐ പി സി കുമ്പനാട് സെന്റർ ട്രഷറർ ബ്രദർ ജേക്കബ് തോമസ് ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് ബ്രദർ ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി ഇവാ. കാലേബ് ജീ ജോർജ് സ്വാഗതവും, സെന്റർ വൈസ് പ്രസിഡന്റ്‌ ഇവാ. സുമിത്ത് ജേക്കബ് നന്ദിയും അറിയിച്ചു. പാസ്റ്റർമാരായ ടൈറ്റസ് ജോൺസൻ വലിയകുളം, ബ്ലെസ്സൺ കുഴിക്കാലാ, ജെയിംസ് ജോൺ തോന്നിയാമല എന്നിവർ പ്രാർത്ഥിച്ചു. സെന്റർ താലന്ത് കൺവീനർ ബ്രദർ ജെമി. ജെ. മാത്യു വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

ഏകദേശം 29 സഭകളിൽ നിന്നും 350 ൽ അധികം മത്സരാർത്ഥികൾ താലന്ത് പരിശോധനയിൽ പങ്കെടുത്തു. 157 പോയിന്റുമായി കുമ്പനാട് ഹെബ്രോൻ സഭ ഒന്നാം സ്ഥാനവും, 110 പോയിന്റുമായി മാരാമൺ സഭ രണ്ടാം സ്ഥാനവും, 90 പോയിന്റുമായി കുമ്പനാട് എലീം സഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ വള്ളംകുളം ഹെബ്രോൻ സഭയിലെ ജോയൽ ബി ജെയിംസ് 40 പോയിന്റുമായി വ്യക്തിഗത ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.

ഐ പി സി കോഴഞ്ചേരി പെനിയേൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാജൻ വർഗീസ് സ്വന്തമായി ഡെവലപ്പ് ചെയ്ത സോഫ്ട്‍വെയറിന്റെ സഹായത്തോടെയാണ് ഡാറ്റ എൻട്രി മുതൽ റിസൾട്ട്‌ പ്രസിദ്ധികരണം വരെ വളരെ ഭംഗിയായി ചെയ്യുവാൻ കഴിഞ്ഞത്.

സെന്റർ മുൻ വൈസ് പ്രസിഡന്റ്‌ ബ്രദർ അജിൻ തോമസ്, ജോയിന്റ് സെക്രട്ടറി റിച്ചി മാത്യു എന്നിവർ ടാബുലേഷൻ വർക്കിന്‌ നേതൃത്വം നൽകി. സെന്റർ പബ്ലിസിറ്റി കൺവീനർ ആൽബർട്ട് സുരേഷ്, ട്രഷറർ ജിനു രാജൻ, ജോയിന്റ് സെക്രട്ടറി ഇവാ.ബ്ലെസ്സൺ തോമസ്, കമ്മിറ്റി അംഗങ്ങളായ ഇവാ അനോ വർഗീസ്, വെസ്‌ലി സാമുവേൽ, സോനു പി. മോനച്ചൻ, ജസ്റ്റിൻ കെ ജോൺസൺ എന്നിവരുടെ നിസ്വാർത്ഥ സേവനം താലന്ത് പരിശോധന വൻ വിജയമാക്കുന്നതിൽ നിർണ്ണായകമായി.

Leave A Reply

Your email address will not be published.