പി.ജി. വർഗീസിനോടും ഭാര്യ ലില്ലി വർഗീസിനോടും ചോദ്യങ്ങൾ ചോദിക്കാൻ അവസരം

തിരുവല്ല: പ്രമുഖ സുവിശേഷ പ്രഭാഷകൻ പി.ജി. വർഗീസിനോടും ഭാര്യ ലില്ലി വർഗീസിനോടും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഒരുക്കുന്നു. ഹാലേലൂയ്യ സ്റ്റഡി സർക്കിൾ ക്രമീകരിക്കുന്ന സഹോദരിമാരോട് സ്നേഹപൂർവ്വം എന്ന സ്നേഹസംവാദ പ്രോഗ്രാമിലാണ് ഇന്ത്യയിലെ പ്രമുഖ മിഷനറി ദമ്പതിമാർ സഹോദരിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. 2021 ഓഗസ്റ്റ് 21 ശനിയാഴ്ച വൈകുന്നേരം 3 മുതൽ 5 മണി വരെ സൂമിലൂടെയാണ് പ്രോഗ്രാം നടക്കുന്നത്.

സുവിശേഷ വേല, കുടുംബ ജീവിതം, സ്ത്രീ സ്വാതന്ത്ര്യം, പാരൻറിംഗ്, തുടങ്ങി ഏത് വിഷയത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാം.
മുൻകൂട്ടി നൽകുന്ന ചോദ്യങ്ങൾക്കായിരിക്കും പ്രധാനമായും മറുപടി നൽകുന്നത്.
ചോദ്യങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക് ചെയ്ത് ചോദ്യങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.
അല്ലെങ്കിൽ 628 293 6289 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യാം

ചോദ്യങ്ങൾ നൽകാനും ഈ പ്രോഗ്രാമിൽ പങ്കെടുക്കാനും ഫോം പൂരിപ്പിയ്ക്കുക.

https://my.forms.app/form/610b939379c7e72539bc0b8e

Leave A Reply

Your email address will not be published.