ഗോഡ്സ് ലൗ ചാരിറ്റി ഒൻപതാം വാർഷികവും, ഇരുപത്തി മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനവും നടന്നു

കൊട്ടാരക്കര: പാസ്റ്റർ റ്റിനു ജോർജ് നേതൃത്വം കൊടുക്കുന്ന ഗോഡ്സ് ലൗ ചാരിറ്റി ഒൻപതാം വാർഷികവും, ഇരുപത്തി മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനവും ബഹു: പത്തനാപുരം M L A ശ്രീ കെ. ബി ഗണേഷ് കുമാർ നിർവഹിച്ചു. കരിക്കം ഐപെള്ളൂർ, മേലില പഞ്ചായത് 14 ആം വാർഡ്, 2 പെണ്മക്കൾ ഉൾപെടെ ഉള്ള സജിത്ത് കുമാർ എലിസബേത് ദമ്പതി കൾക്കാണ്‌ ഭവനം ലഭിച്ചത്.

ചടങ്ങിൽ, ഈ കോവിഡ് 19 ലോക്ക് ഡൗൺ കാലഘട്ടത്തിൽ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ പ്രവർത്തനത്തിൽ മാതൃകപരമായ പ്രവർത്തനം മുനിസിപ്പാലിറ്റിയോട് ചേർന്ന് കാഴ്ചവച്ച ഡോ. അനിൽ കെ തരിയനെ എം.ൽ.എ ആദരിച്ചു. പ്രസ്തുത യോഗത്തിിൽ, കൊട്ടാരക്കര നഗര സഭ ചെയർമാൻ, എ ഷാജു, മേലില പഞ്ചായത്തു പ്രസിഡന്റ്‌ ശ്രീമതി താരാ സജി കുമാർ, പഞ്ചായത് മെമ്പർ ശ്രീ ഷിജോ മോൻ കെ, കുന്നിക്കോട് ഏരിയ കമറ്റി അംഗം സജി കുമാർ, ചെങ്ങമനാട് ലോക്കൽ സെക്രട്ടറി പനം ബല തുളസി, മേലില ഗ്രാമ പഞ്ചായത്തു മെമ്പർ ശ്രീമതി റെനി മോൾ, ബ്ലോക്ക് മെമ്പർ അനു വർഗീസ്, കൊട്ടാരക്കര നഗര സഭാ കൗൺസലർ ശ്രീ സണ്ണി ജോർജ് ,മെമ്പർ സുരേഷ് കുമാർ, മെമ്പർ ഏബ്രഹാം അലക്സാണ്ടർ, പാസ്റ്റർ ജിജി പി മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഗോഡ്സ് ലൗ ചാരിറ്റി യുടെ 23മത്തെ ഭവനവും, ഇ കോവിട് കാലത്തു തന്നെ പണികഴിപ്പിച്ച നൽകിയ നാലാമത്തെ വീടും ആണ്.

Leave A Reply

Your email address will not be published.