ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ അധ്യയനവർഷാരംഭവും മ്യൂസിയം സമർപ്പണവും

റോമർ 5:3-5 അടിസ്ഥാനമാക്കി 'പ്രതിസന്ധികളിൽ പ്രത്യാശ' (Hope in Crisis) എന്നതാണ് ഈ വർഷം തീം ആയി തിരഞ്ഞെടുത്തിട്ടുള്ളത്.

അടൂർ: ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ അൻപത്തിരണ്ടാമത് (2021-’22 )അധ്യയന വർഷവും മ്യൂസിയം സമർപ്പണവും 2021 ജൂൺ മാസം 16 ബുധനാഴ്ച രാവിലെ 10 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തപ്പെടും. പ്രിൻസിപ്പൽ Dr. ആനി ജോർജിന്റ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സൈമൺ സാമൂവേൽ പ്രധാന സന്ദേശം നൽകുന്നതാണ്.

ഈ വർഷം ക്രിസ്ത്യൻ തിയോളജി, ക്രിസ്ത്യൻ എത്തിക്സ് എന്നീ രണ്ടു ശാഖകളിൽ കൂടി ഗവേഷണം (ഡോക്ടർ ഓഫ് തിയോളജി – D.Th.)നടത്തുന്നതിന് തുടക്കം കുറിക്കുന്നു. ഇപ്പോൾ പുതിയ നിയമം, ക്രിസ്ത്യൻ തിയോളജി, ക്രിസ്ത്യൻ എത്തിക്സ് എന്നീ മൂന്നു ശാഖകളിൽ ഗവേഷണം (D.Th.) നടത്തുന്നതിന് സെറാംപൂർ സർവ്വകലാശാലയുടെ അംഗീകാരം ഉണ്ട്.
പുതിയ നിയമം, പഴയ നിയമം, ക്രിസ്ത്യൻ തിയോളജി, സഭാചരിത്രം, ക്രിസ്ത്യൻ എത്തിക്സ് എന്നീ അഞ്ചു ശാഖകളിൽ ബിരുദാനന്തര ബിരുദവും (മാസ്റ്റർ ഓഫ് തിയോളജി – M.Th.) ഡിഗ്രി പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 4 വർഷം കൊണ്ടും +2 പാസായവർക്ക്‌ 5 വർഷം കൊണ്ടും ബാച്ചിലർ ഓഫ് ഡിവിനിറ്റി (B.D.) ബിരുദം സമ്പാദിക്കാം. കോഴ്‌സുകളെ ക്കുറിച്ച് അറിയുന്നതിനും അപേക്ഷിക്കുന്നതിനും ftseminary.com എന്ന വെബ്സൈറ്റ് കാണുക.
റോമർ 5:3-5 അടിസ്ഥാനമാക്കി ‘പ്രതിസന്ധികളിൽ പ്രത്യാശ’ (Hope in Crisis) എന്നതാണ് ഈ വർഷം തീം ആയി തിരഞ്ഞെടുത്തിട്ടുള്ളത്.

പുതിയ അക്കാഡെമിക് വർഷം ആരംഭിക്കുന്നതിനോടൊപ്പം FTS സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമിച്ച പെന്തകൊസ്തു ചരിത്രത്തിലെ നിർണായക നിമിഷങ്ങളും സെമിനാരി സ്മരണകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മ്യൂസിയത്തിന്റെയും സമർപ്പണവും നിർവഹിക്കപ്പെടും.
ഓൺലൈൻ മാധ്യമത്തിൽ വീഷിക്കുന്നതിനുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു http://youtube.com/ftsmanakala

Leave A Reply

Your email address will not be published.