ആശുപത്രിയിൽ നിന്നും വിവാഹവേദിയിലേയ്ക്ക്

ജോബി. കെ.സി.

ചമ്പക്കുളം: വ്യത്യസ്തമായ വിവാഹമായിരുന്നു ഫെബ്രുവരി 28 തിങ്കളാഴ്ച ചമ്പക്കുളം ഫാദർ തോമസ് പൂരുകര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നത്. വണ്ടാനം മെഡിക്കൽ കോളജിൽ നിന്നുമാണ് വരൻ ആമ്പുലൻസിൽ വിവാഹവേദിയിൽ എത്തിയത്. ശനിയാഴ്ച സംഭവിച്ച വാഹന അപകടത്തിൽ വരനായ സുവിശേഷകൻ ഹണി ആന്റണിക്ക് കാലിന് ഒടിവ് സംഭവിച്ചിരുന്നു.

വിവാഹത്തിയതി മാറ്റിവയ്ക്കുവാൻ എല്ലാവരും ആലോചിച്ചെങ്കിലും വിവരം അറിഞ്ഞ വധുവായ വന്ദന സാജന്റെ ഉറച്ച തീരുമാനവും ഇരു വീട്ടുകാരുടെയും പിന്തുണയോടും മുൻനിശ്ചയ പ്രകാരം വിവാഹം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങിനു ശേഷം വീണ്ടും ആശുപത്രിയിൽ അഡ്മിറ്റാകുകയും ചികിത്സ തുടരേണ്ടതുമുണ്ട്.

മരണകരമായ അപകടത്തിൽ നിന്നും ആയുസ് നീട്ടിനൽകിയ ദൈവത്തിന് എല്ലാ മഹത്വവും അർപ്പിക്കുന്നതായി വേദനയുടെ നടുവിലും വരനായ ഹണി ആന്റണി സാക്ഷ്യപ്പെടുത്തി. ധീരമായ തീരുമാനമെടുത്ത വധു വന്ദന സാജൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇരുവരും ശാരോൻ സഭാ വിശ്വാസികളാണ്. ചമ്പകുളം ശാരോൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർ സാംസൺ നേതൃത്വം നൽകിയ വിവാഹം ശാരോൻ സഭാ ജനറൽ സെക്രട്ടറി

പാസ്റ്റർ ജോൺസൻ കെ സാമുവേൽ ആശിർവദിച്ചു. വധുവിന്റെ സഭയായ കൈതപ്പറമ്പു ശാരോൻ ചർച്ചിലെ പാസ്റ്റർ ഡോ. കെ എം മാത്യു മുഖ്യ സന്ദേശം നൽകി. അപ്രതീഷിതമായ അപകടത്തെ അനുഗ്രഹമാക്കി ജീവിതയാത്ര തുടരുവാൻ സന്നിഹിതരായ ബന്ധുമിത്രാദികൾ ദമ്പതികൾക്കു ആശംസകൾ നേർന്നു. എക്സൽ മ്യൂസിക് ബാൻഡിന്റെ സംഗീത ശുശ്രൂഷയും വിവാഹ ചടങ്ങിന് കൂടുതൽ മികവേറി. മാമ്പഴക്കരി ശാരോൻ സഭ സഭാശുശ്രൂഷകനായ ഹണി ആന്റണി എക്സൽ വിബിഎസിന്റെ സ്വമേധ പ്രവർത്തകൻ കൂടിയാണ്.

Leave A Reply

Your email address will not be published.