മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു

ബെംഗളൂരു : മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെയാണ് മരണപ്പെട്ടത് പൊതു ദർശനത്തിന് ശേഷം മൃതദേഹം തൃശ്ശൂരിലെ നാട്ടിലേക്ക് കൊണ്ടുപോയി. മുമ്പ് കേരള പോലീസിൽ അംഗമായിരുന്ന ഇഗ്‌നേഷ്യസ് ഗോൾവലക്ക് മുമ്പിൽ മിസ്റ്റർ ഡിപ്പൻ്റെബിൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇക്കാലയളവിൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിരുന്നു.

Leave A Reply

Your email address will not be published.