ദുരന്ത മുഖത്ത് സഹായഹസ്തവുമായി പി വൈ പി എ പാലക്കാട്‌ മേഖലയും

പാലക്കാട്‌: ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെയുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞ മംഗലംഡാം പരിസര പ്രദേശങ്ങളിൽ പി വൈ പി എ പാലക്കാട്‌ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തകർ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയും ചെയ്തു.

മേഖല പ്രസിഡന്റ്‌ പാസ്റ്റർ. ജെയിംസ് വർഗീസിന്റെ നേതൃത്വത്തിൽ സെക്രട്ടറി ഇവാ. റോജി മല്ലപ്പള്ളി, വൈസ് പ്രസിഡന്റുമാരായ ഇവാ. ഡിജോ ചെറിയാൻ, ഇവാ. ജോബിൻ വർഗീസ്, ജോയിന്റ് സെക്രട്ടറി ഇവാ. ജോമോൻ ജോസഫ്, കമ്മിറ്റി മെമ്പർ ഇവാ. ഫ്ലെവിൻ ജോൺ, പാസ്റ്റർ. ഷിജു കീരിക്കാടൻ ആലത്തൂർ, പാസ്റ്റർ. ഷൈജു മാത്യു കുഴൽമന്ദം തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി.

Leave A Reply

Your email address will not be published.