ഫാദർ തോമസ് പെരുമാട്ടിക്കുന്നേൽ (57) അന്തരിച്ചു

മാനന്തവാടി: സീറോ മലബാർ സഭ മാനന്തവാടി രൂപതയിലെ വൈദികൻ ഫാദർ തോമസ് പെരുമാട്ടിക്കുന്നേൽ (57) അന്തരിച്ചു.

കുറെ നാളുകളായി അച്ചൻ ശ്വാസകോശ സംബന്ധമായ രോഗത്താൽ ചികത്സയിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും അച്ചൻ്റെ മൃതദേഹം ഇന്ന് വെളുപ്പിന് 04:00-മണിക്ക് മാനന്തവാടി ദ്വാരക പാസ്റ്ററൽ സെൻ്ററിൽ കൊണ്ടുവന്നു.

രാവിലെ 05.45 ന് അച്ചന്റെ ഭൗതിക ദേഹം പുതിയിടം കുന്ന് ഇടവകയിലേക്ക് കൊണ്ടുപോയി. അവിടെ പള്ളിയിൽ ഫൊറോന വികാരി ബഹു. ബിജു മാവറ അച്ചൻ തോമസ് അച്ചനു വേണ്ടി വി.ബലി അർപ്പിച്ചു.

അതിനു ശേഷം അച്ചൻ്റെ ഭൗതികദേഹം രാവിലെ 08.30 മുതൽ മാനന്തവാടി ദ്വാരക പാസ്റ്ററൽ സെൻ്ററിൻ്റെ ചാപ്പലിൽ പൊതുദർശനത്തിനായി വെച്ചിരിക്കുകയാണ്.

മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (07-07-2021-ബുധനാഴ്ച) വൈകുന്നേരം 03.30 ന് പാസ്റ്ററൽ സെൻ്ററിൽ ആരംഭിക്കുന്നതാണ്.

കോവിഡ് പ്രോട്ടോക്കോൾ നിലനില്ക്കുന്നതിനാൽ മൃതസംസ്ക്കാര ശുശ്രൂഷകളിൽ പരമാവധി 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളു. അതിനാൽ അന്ത്യാജ്ഞലി അർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ആ സമയത്തിനു മുമ്പ് വന്ന് പ്രാർത്ഥിച്ച് പോകാവുന്നതാണ്.

താഴെ കൊടുത്ത ലിങ്കിലൂടെ മൃത സംസ്കാര ശുശ്രൂഷ തൽസമയം സംപ്രേക്ഷണം (Live Telecast) ചെയ്യുന്നതാണ്.

Leave A Reply

Your email address will not be published.