കുടുംബനവീകരണ വെബിനാർ

ബാംഗ്ലൂർ : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രിസും ആൽഫ പ്രയർ ലൈനും സംയുക്തമായി കുടുംബ ജീവിതം ധന്യമാക്കുന്നതിനു സഹായമാകുന്ന കുടുംബ നവീകരണ വെബിനാർ, ‘ദൈവീക കുടുംബം’ എന്ന പേരിൽ നടത്തുന്നു. മാർച്ച്‌ 5 മുതൽ ഏപ്രിൽ 23 വരെ എല്ലാ ശനിയാഴ്ചകളിലും ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10 മണി വരെയാകും വെബിനാർ.

ഫാമിലി സെമിനാർ രംഗത്ത് അനുഭവ പരിചയമുള്ള ബ്ര. റെജി ജേക്കബ് (കേരളം), ഡോ. ഐസക് വി മാത്യു(കേരളം), പാ. ബെന്നി വർഗീസ് (മംഗലാപുരം ) ഡോ. ജെപ്സിൻ മാലിയിൽ (യു എസ് എ ) എന്നിവരാകും ക്ലാസുകൾ നയിക്കുന്നത്.വിവാഹ ജീവിതത്തിന്റെ അടിസ്ഥാനം, കുടുംബ ജീവിതത്തിൽ ക്ഷമയുടെ പ്രാധാന്യത, പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം, ആശയവിനിമയം സമ്പുഷ്ഠമാക്കുന്നത് എങ്ങനെ, തുടങ്ങിയ വിഷയങ്ങളിലാകും പഠനം.

സൂം പ്ലാറ്റഫോമിൽ നടക്കുന്ന ഈ പ്രോഗ്രാമിലേക്ക് നിങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക:

ഫോൺ : 8296943426, 9446441709, 9886652142

Leave A Reply

Your email address will not be published.