ഇടയ്ക്കാട് കുടുംബം കൺവൻഷൻ ഇന്ന് ആരംഭിക്കും

 

ഇടയ്ക്കാട്: ഇടയ്ക്കാടും സമീപപ്രദേശങ്ങളിലും പാർക്കുന്ന ദൈവമക്കളുടെ കൂട്ടായ്മകളിലൊന്നായ ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മെയ്‌ 13 മുതൽ 15 വരെ സുവിശേഷ പ്രഭാഷണവും സംഗീതാരാധനയും നടത്തുന്നു. 

ഇടയ്ക്കാട് വടക്ക് മുകളിൽ കട ജംഗ്ഷനു സമീപം തയ്യാറാക്കുന്ന പ്രത്യേക കൺവൻഷൻ നഗറിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർമാരായ സുഭാഷ് കുമരകം, അജി ആൻ്റണി, ജയിംസ് എം.പോൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഹെവൻലി ബീറ്റ്സ് സംഗീത ശുശ്രുഷ നയിക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 

2017ൽ ആരംഭിച്ച ഒരു വാട്സാപ്പ് ഗ്രൂപ്പ് നാടിൻ്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിൻ്റെ ഭാഗമാണ് ഈ കൺവൻഷൻ. ചെറിയ നിലയിൽ ആരംഭിച്ച ചാറ്റ് ഗ്രൂപ്പ് പിന്നീട് വിവിധ സഭകളിൽ കഴിയുന്ന യുവാക്കളുടെ ഓൺലൈൻ കൂട്ടായ്മ വേദിയായി മാറുകയായിരുന്നു. ആത്മീക പ്രവർത്തനങ്ങൾക്ക്‌ ഒരു വാട്സാപ്പ് ഗ്രൂപ്പ് എത്ര കണ്ട് പ്രയോജനപ്പെടുമെന്നതിൻ്റെ ഉദാഹരണമാണ് ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മ. 

ഓരോ കുടുംബത്തിൻ്റെ സുഖദു:ഖങ്ങളിൽ പങ്കാളികളാകുന്നതിനും വിവിധങ്ങളായ ആത്മീക പ്രോഗ്രാമുകൾ നടത്തുന്നതിനും കൂട്ടായ്മ അതീവ ശ്രദ്ധ ചെലുത്തുന്നു. യുവാക്കളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൂട്ടായ്മ ഓരോ യുവാക്കളും ദൈവപക്ഷത്തു നില്ക്കുന്നതിനു വേണ്ട തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നല്കുന്നത്. വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ പ്രോഗ്രാമുകളിലൂടെയും കുടുംബം എന്ന ബന്ധത്തിൻ്റെ ആഴം പകർന്നും ഒരു ദേശത്തിൻ്റെ പ്രതീക്ഷയായി മുന്നേറുന്ന കൂട്ടായ്മയാണ് ഇന്ന് ഇടയ്ക്കാട് കുടുംബം കൂട്ടായ്മ.

Leave A Reply

Your email address will not be published.