ഡോക്ടർ മാത്യു കെ ചെറിയാൻ അമേരിക്കയിൽ നിര്യാതനായി

ഫിലാഡൽഫിയ : കോഴഞ്ചേരി കിഴക്കുംകാലായിൽ മേലുകരയിൽ ശ്രീ മാത്യുവിന്റെ മകൻ ഡോക്ടർ മാത്യു കെ ചെറിയാൻ (ഷിബു – 48 വയസ്സ്)
പെൻസിൽവേനിയയിൽ നിര്യാതനായി.

എൽക്കിൻസ് പാർക്കിലെ അഡ്വാൻസ്ഡ് ഫാമിലി ഡെന്റൽ ക്ലിനിക്ക്‌ എന്ന സ്ഥാപനത്തിലൂടെ പ്രശസ്തനായിരുന്നു. ഡിസൈനേഴ്സ് ഓഫ് നോർത്ത് വെയിൽസ്‌ എന്ന ഡെന്റൽ ക്ലിനിക്കിന്റെ ഉടമ ആയിരുന്നു. മാർക്കറ്റിങ് വിദഗ്ദ്ധനായിരുന്ന ഡോക്ടർ മാത്യു കൺസ്യൂമേഴ്‌സ് റിസർച്ച് കൗൺസിൽ ഓഫ് അമേരിക്കയുടെ 2003 മുതൽ അമേരിക്കയിലെ പ്രശസ്തരായ ഡെന്റിസ്റ്റുകളിൽ ഒരാളും ന്യൂസ്‌വീക്ക് മാഗസിന്റെ 2011 ലെ സർവേയിൽ പ്രതിഭാശാലികളായ അമേരിക്കയിലെ തെരെഞ്ഞുടുക്കപെട്ട 10 ഡെന്റിസ്റ്റുകളിൽ ഒരാളുമായിരുന്നു.

ഫിലാഡൽഫിയയിലെ എൻ ബി സി 10 എന്ന ടെലിവിഷൻ ചാനലിന്റെ ആധുനിക ടെക്നൊലിജിയിൽ പ്രശസ്തനായ ഡെന്റിസ്റ്റ് എന്ന പുരസ്കാരത്തിനും അർഹനായി. കഴിഞ്ഞ 20 ൽ പരം വർഷങ്ങളായി അമേരിക്കൻ ഡെന്റൽ അസോസിയേഷൻ, പെൻസിൽവേനിയ ഡെന്റൽ അസോസിയേഷൻ, അക്കാഡമി ഓഫ് ജനറൽ ഡെന്റിസ്റ്ററി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയിലും അംഗമായിരുന്നു.

ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ചർച്ച് ഇടവക അംഗമായിരുന്നു. ഭാര്യ : വിനീത. കെവിൻ ഏക പുത്രനാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.