ഡോ. മേരി തോമസ് (ബിനി) ന്യൂയോർക്കിൽ നിര്യാതയായി

റിപ്പോർട്ട് : ജീമോൻ റാന്നി

ന്യൂയോർക്ക്: ന്യൂയോർക്‌ ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന കങ്ങഴ ഇടവെട്ടാൽ പുത്തൻമഠം തോമസ് ജോണിൻറെ (ബാജി) ഭാര്യ ഡോ. മേരി തോമസ് (ബിനി) (53) നിര്യാതയായി.

മക്കൾ: ജസ്റ്റിൻ, റൂബിൻ, ആഷർ.

ഔരംഗബാദിൽ താമസിക്കുന്ന തലവടി കണിയാംപറമ്പിൽ പരേതനായ കെ വി ജോൺ -കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് പരേത. സഹോദരങ്ങൾ: സാം ജോൺ (New York), അലക്‌സ് ജോൺ (Houston).

പരേത ന്യൂയോർക്ക് ശാലേം മാർത്തോമാ ഇടവക സെക്രട്ടറി, സൺഡേസ്കൂൾ അധ്യാപക, ഗായകസംഘാംഗം എനീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പൊതുദർശനം ചൊവ്വാഴ്‌ച (21-നു) വൈകുന്നേരം 5:00 മുതൽ 9:00 വരെ മോളോണി ഫ്യൂണറൽ ഹോമിൽ (840 Wheeler Road (Rte. 111) Hauppauge, New York 11788) വച്ചും സംസ്‌കാര ശുശ്രുഷകൾ ബുധനാഴ്ച്ച ഡിസംബർ 22-നു രാവിലെ 09 മണിക്ക് ശാലേം മാർത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടർന്ന് സംസ്കാരം പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ വെച്ചും നടക്കും.

 

റിപ്പോർട്ട് : ജീമോൻ റാന്നി

Leave A Reply

Your email address will not be published.