ഡോ. കെ.എം ജോർജ് അന്തരിച്ചു

 

കോട്ടയം∙ ‌പുന്നവേലി കാവുംകോട്ടേത്തു കുടുംബാംഗമായ കൈപുരയിടത്തിൽ കെ.എം. മാത്തുണ്ണിയുടെ മകൻ  ഡോ. കെ.എം. ജോർജ് (96)അന്തരിച്ചു.

 

വിദ്യാഭ്യാസ വിചക്ഷണനും ക്രിസ്തീയ ചിന്തകനും എഴുത്തുകാരനുമായിന്ന ഇദ്ദേഹം മൂന്ന് പതിറ്റാണ്ടോളം ഇന്ത്യ, മലേഷ്യ, പാപ്പുവ ന്യുഗനി എന്നിവിടങ്ങളിൽ വിദ്യാഭ്യാസ, ക്രിസ്തീയ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

 

പ്രാരംഭ കാലങ്ങളിൽ ബോംബേ വൈഎംസിഎ സെക്രട്ടറിയായും ഇന്ത്യ ,പാകിസ്ഥാൻ, ബർമ, സിലോൺ എന്നീ രാജ്യങ്ങളുടെ ചർച്ച ഓഫ് ഇന്ത്യ യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

 

ഭാര്യ: കോളജ് അധ്യാപികയും തിരുവനന്തപുരം പാറേക്കാട്ടിൽ  കുടുംബാംഗവുമായിരുന്ന പരേതയായ എലിസബത്ത് ജോൺ (ഗ്രേസി).

 

മകൾ: ഡോ. സാറാ തോമസ് (ജിസ).

 

മരുമകൻ: കുറിയന്നൂർ കുളഞ്ഞികൊബിൽ ജോൺ തോമസ്.

Leave A Reply

Your email address will not be published.