ഡേവിഡ് കുരുവിള നിത്യതയിൽ

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും ന്യൂയോർക്ക് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡേവിഡ് കുരുവിള (ലാലു – 62) ന്യൂയോർക്കിൽ വെച്ച് ജനുവരി 31-ന് നിര്യാതനായി. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു അന്ത്യം. നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് സമ്മേളനങ്ങളുടെ നേതൃത്വനിരയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 2004-ലും, 2018 ലും നടന്ന ചർച്ച് ഓഫ് ഗോഡ് കുടുംബ സംഗമത്തിന്റെ ട്രഷറാർ, ഹ്യൂസ്റ്റൺ PCNAK സമ്മേളനത്തിന്റെ ട്രഷറാർ, PYFA, ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിലും വിവിധ വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

ഭാര്യ: സൂസൻ ഡേവിഡ്

മക്കൾ: ആഷ്‌ലി, ആസ്റ്റിൻ

ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.