യു പി യിൽ പാസ്റ്ററുടെ മകൾ വെടിയേറ്റ് മരിച്ചു

യു പി യിൽ പാസ്റ്ററുടെ മകൾ വെടിയേറ്റ് മരിച്ചു
കൊച്ചുമകൾ ഗുരുതരാവസ്ഥയിൽ

ഗോരക്പുർ (യു.പി.): ഗോരാഗപ്പൂരിലെ സെന്റ് ആൻഡ്രൂസ് കോളേജ് അധ്യപകനും CNA ധരംപുർ, ഗോരക്പുർ ചർച്ചിൻ്റെ പാസ്റ്ററുമായിരുന്ന ഇപ്പോൾ കര്ത്താവിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡേവിഡ് ആൻഡ്രിയാസിൻ്റെ മകൾ ഡേവിനാ മേജർ (43) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കുശിനഗർ ജില്ലയിലെ ആഹിറയുലി പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു.

ഡേവിനാ മേജർ. മകൾ ഡോൾഫിന മേജർ(17) നുമായി ഞാറാഴ്ച 11:30 ന് തൻ്റെ സ്കൂട്ടറിയിൽ സഞ്ചരിക്കുമ്പോൾ ബൈക്കിലെത്തിയ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു . നാട്ടുകാർ ചേർന്ന് ഇരുവരെയും BRD മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും സിസ്റ്റർ ഡേവിനാ അല്പസമയത്തിനകം മരണപെട്ടു.

മകൾ ഡോൾഫിനെ PGI ഹോസ്പിറ്റൽ ലക്നൗവിലേക്കു റെഫർ ചെയ്തു. വെടിയുണ്ട വയർ തുരന്നു അപ്പുറം പോയതിനാൽ ഇന്നലെ അടിയന്തിരമായി ഒരു ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോഴും സീരിയസ് ആയി ICU വിൽ ആയിരിക്കുന്നു.

യോഗി ആദിത്യനാഥിന്റെ മഠമായ ഗോരഖ് ധാം മന്ദിരത്തിൽനിന്നു മൂന്നു കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഈ സംഭവം നടന്നത്.

സിസ്റ്റർ ഡേവിനാ യുടെ സംസ്‌ക്കാരം ഇന്നലെ (തിങ്കൾ ) വൈകിട്ട് 7 മണിക്ക്ബഷാരത്പൂരിലെ സഭാ സെമിത്തേരിയിൽ പാസ്റ്റർ റോഷൻ ലാലിൻ്റെ നേതൃത്വത്തിൽ നടത്തി. ഭർത്താവ് : മനീഷ് മേജർ, മകൻ : ആരുഷ് മേജർ (12)

ക്രിസ്ത്യൻ വെൽഫയർ തുടങ്ങി വിവിധ ക്രിസ്ത്യൻ സംഘടനകൾ മെഴുകുതിരി കത്തിച്ചു പ്രധിഷേധം അറിയിച്ചു.
കടപ്പാട് : ഹല്ലേലുയ

Leave A Reply

Your email address will not be published.