കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു.

ജിദ്ദ : കോവിഡ് ബാധിച്ച് കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോർജ്ജ് ഭവൻ പുത്തൻവീട്ടിൽ ശ്രീമതി സൂസൻ ജോർജാണ് (38 വയസ്സ്) ഇന്ന് ഓഗസ്റ്റ് 8 ശനിയാഴ്ച്ച മരിച്ചത്.
കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ഓഗസ്റ്റ് 7 വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 12 വർഷമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ജോർജ്ജ് കുട്ടി. മാതാവ്: മറിയാമ്മ. ഭർത്താവ്: ബിനു (ദുബൈ), മകൾ: ഷെറിൻ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.