ചിന്നമ്മ ചെറിയാൻ (93) നിത്യതയിൽ

വാർത്ത സാജൻ ഈശോ പ്ലാച്ചേരി

കടമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും, ഐ പി സി സീനിയർ ശുശ്രുഷകനുമായ കർത്തൃദാസൻ പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ശ്രീമതി ചിന്നമ്മ ചെറിയാൻ (93 വയസ്സ്) അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭർത്താവ്: ശ്രീ കെ വി ചെറിയാൻ. മക്കൾ: പരേതയായ റേച്ചൽ, പാസ്റ്റർ ബേബി കടമ്പനാട്, അന്നമ്മ, അക്കാമ്മ, മറിയാമ്മ, സൂസമ്മ, മേരി, ആനി. മരുമക്കൾ : പരേതനായ തോമസ്, പൊന്നമ്മ, ജോർജ്കുട്ടി, വെസ്‌ലി, സജി, സാബു, ജെയിംസ്, സന്തോഷ്‌. (എല്ലാവരും യു എസ് എ).

സംസ്കാരം ഓഗസ്റ്റ് 27 ശനിയാഴ്ച്ച അമേരിക്കയിൽ വച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.