കേരളാ കോൺഗ്രസ് നേതാവ് ചെറിയാന്‍ കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കല്ലിശ്ശേരി പണിക്കരു വീട്ടിൽ കുതിരവട്ടത്ത് ചെറിയാൻ കുതിരവട്ടം (തമ്പി- 69) അന്തരിച്ചു.

42 വർഷം തുടർച്ചയായി തിരുവൻവണ്ടുർ പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കേരളാ കോൺഗ്രസ് സംസഥാന കമ്മറ്റി അംഗം, ചെങ്ങന്നൂർ നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

മുൻ എം.പി. തോമസ് കുതിരവട്ടം സഹോദരനാണ്.

പരേതരായ തോമസ് വർഗീസിന്റെയും അന്നമ്മയുടെയും മകനാണ്.

ഭാര്യ: പെരിശേരി തെരുവിൽ പള്ളിയിൽ വത്സ.

മറ്റു സഹോദരങ്ങൾ: കോഴഞ്ചേരി മുഞ്ഞനാട്ട് പരേതയായ ആലിസ് ഡി. വർഗീസ്, പത്തനംതിട്ട കിഴക്കേടത്ത് ഗ്രേസി വർഗീസ്.

സംസ്കാരം തിങ്കളാഴ്ച്ച (മേയ് 31) ഉച്ചയ്ക്ക് 12:00- മണിക്ക് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് , വർക്കിംഗ് ചെയർമാൻ പി സി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് തുടങ്ങിയവർ അനുശോചിച്ചു.

Leave A Reply

Your email address will not be published.