സി ഇ എം ജനറൽ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം ) 2022-2024 വർഷത്തേക്കുള്ള ജനറൽ കമ്മറ്റിക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന സി ഇ എം ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഭാരവാഹികൾ : പാസ്റ്റർ ജോമോൻ ജോസഫ് (ജനറൽ പ്രസിഡന്റ്‌ ), പാസ്റ്റർ ജോസ് ജോർജ്, പാസ്റ്റർ വർഗ്ഗീസ് എം ജെ (ജനറൽ വൈസ് പ്രസിഡന്റുമാർ), പാസ്റ്റർ സാംസൺ തോമസ് (ജനറൽ സെക്രട്ടറി ), ലിയോ രാജൻ (അസോസിയേറ്റ് സെക്രട്ടറി ), പാസ്റ്റർ ടോണി തോമസ് (ജനറൽ ട്രഷറർ ), ജെഫിൻ ജെയിംസ് (ജോ. ട്രഷറർ ), പാസ്റ്റർ സിജി ജോൺസൻ (താലന്റ് സെക്രട്ടറി ), പാസ്റ്റർ ഗോഡ്സൺ സണ്ണി (മെമ്പർഷിപ് സെക്രട്ടറി), പാസ്റ്റർ ജിജോ യോഹന്നാൻ (പബ്ലിസിറ്റി), പാസ്റ്റർ ജെ പി വെണ്ണിക്കുളം (മീഡിയ & ലിറ്ററേച്ചർ സെക്രട്ടറി ), പാസ്റ്റർ ഹാബേൽ പി ജെ (ജനറൽ കോർഡിനേറ്റർ), പാസ്റ്റർ ജോസ് ജോർജ്, പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ പോൾസൺ വി എസ്, പാസ്റ്റർ എബി പി തങ്കച്ചൻ, പാസ്റ്റർ ഷൈജു പീറ്റർ, പാസ്റ്റർ വിൻസെന്റ് മാത്യു, ബ്രദർ സന്തോഷം കൊറ്റാമം (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ). തിരഞ്ഞെടുപ്പിന് മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് അധ്യക്ഷത വഹിച്ചു. മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് കെ മുഖ്യ സന്ദേശം നൽകി. തിരുവല്ല വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ നൈനാൻ കെ ജോർജ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.