സി ഇ എം 2022-2024 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നാളെ തിരുവല്ലയിൽ 

വാർത്ത: ജെ പി വെണ്ണിക്കുളം

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ (സി ഇ എം ) 2022-2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ മെയ്‌ 2നു രാവിലെ 10 മണിക്ക് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നൽകും. സഭയുടെ മാനേജിങ്, മിനിസ്റ്റേഴ്സ് കൗൺസിൽ അംഗങ്ങൾ, പുത്രികാ സംഘടന പ്രവർത്തകർ തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും. ക്രിസ്ത്യൻ ലൈവിൽ മീറ്റിംഗിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

 

വാർത്ത: ജെ പി വെണ്ണിക്കുളം

മീഡിയ & ലിറ്ററേച്ചർ സെക്രട്ടറി

Leave A Reply

Your email address will not be published.