കാനഡ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ലീഡർഷിപ്പ് സെമിനാർ

ടോറോന്റോ : കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് സെമിനാർ നടത്തപ്പെടുന്നു. കാനഡയിലെ 50- ൽ പരം മലയാളി പെന്തെക്കോസ്ത്‌ സഭകളിലെ ദൈവദാസന്മാരും, മുൻനിര പ്രവർത്തകരും പുത്രികസംഘടനകളുടെ ഉത്തരവാദിത്വം വഹിക്കുന്നവരും കുടുംബമായി പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനം മെയ് 29 (2021) 10:30 am ഓൺലൈൻ സൂം വഴിയായി നടക്കും .
കാനഡയിലെ മലയാളി പെന്തക്കോസ്‌ത്‌ സഭകളുടെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഈ സമ്മേളനത്തിന്റ ഒരുക്കങ്ങൾ നടന്നു വരുന്നു. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദൈവദാസന്മാരും സഹപ്രർത്തകരും അറിഞ്ഞിരിക്കേണ്ട ദൈവീക മർമ്മങ്ങളെയും അനുഭവങ്ങളെയെയും കുറിച്ച് മാത്രമല്ല പ്രായോഗികവും ആത്‌മീയവുമായ നേതൃത്വ തത്വങ്ങളെ കുറിച്ച് തന്റെ ദീർഘകാല അനുഭവ പരിചയത്തിൽനിന്നു പാസ്റ്റർ പി .ജി . വർഗീസ് ക്ലാസുകൾ എടുക്കും.
പാസ്‌റ്റർമാരായ ഫിന്നി സാമുവേൽ,വിൽ‌സൺ കടവിൽ,ജോൺ തോമസ്, മാത്യു കോശി എന്നിവർ നേതൃത്വം കൊടുക്കുന്ന കാനഡ പാസ്റ്റോഴ്സ് ഫെല്ലോഷിപ് ഈ സെമിനാറിലേക്ക് നേതൃത്വത്തിൽ ഉള്ളവരെയും നേതൃത്വത്തിലേക്ക് ദൈവം വിളിച്ചവരെയും കുടുംബമായി സ്വാഗതം ചെയ്യുന്നു .

Leave A Reply

Your email address will not be published.