ഇന്ന് രാവിലെ പലചരക്കു കടയിൽ എന്തോ തകർന്നുടയുന്ന വലിയ ശബ്ദം കേട്ടു.

ഇന്ന് രാവിലെ പലചരക്കു കടയിൽ എന്തോ തകർന്നുടയുന്ന വലിയ
ശബ്ദം കേട്ടു. ഞാൻ ശബ്ദം കേട്ട ഇടത്തേക്ക് നടന്നു, ചില ആളുകൾ മന്ത്രിക്കുന്നതും അടുത്ത ഇടനാഴിയുടെ അവസാനത്തിലേക്ക് തിരിഞ്ഞു നോക്കുന്നതും ഞാൻ കണ്ടു. ഞാൻ ആ ഇടനാഴിയിലൂടെ നടക്കുമ്പോൾ, ഒരു വൃദ്ധയാണ്.. ഒരു അലമാരയിൽ തട്ടി പലതും നിലത്തു വീണു തകർന്നു. ലജ്ജയോടെ ആ വൃദ്ധ തറയിൽ മുട്ടുകുത്തി, ഭ്രാന്തമായി, ഭയപ്പെട്ട് എല്ലാം വൃത്തിയാക്കാൻ ശ്രമിച്ചു.
എനിക്ക് ആ വൃദ്ധമാതാവിനോട് വല്ലാത്ത വിഷമം തോന്നി, എല്ലാവരും ഇത് തുറിച്ചുനോക്കുന്നുണ്ടായിരുന്നു. അതിനാൽ ഞാൻ പോയി അരികിൽ മുട്ടുകുത്തി വിഷമിക്കേണ്ട എന്ന് പറഞ്ഞ് തകർന്ന കഷ്ണങ്ങൾ എടുക്കാനും സഹായിക്കാനും തുടങ്ങി. ഒരു മിനിറ്റിനു ശേഷം, സ്റ്റോർ മാനേജർ വന്ന് ഞങ്ങളുടെ അരികിൽ മുട്ടുകുത്തി പറഞ്ഞു, “ഇത് ഉപേക്ഷിക്കുക, ഞങ്ങൾ ഇത് വൃത്തിയാക്കും.” തികച്ചും നാണക്കേടായ ആ വൃദ്ധ പറഞ്ഞു, “ഇതിനൊക്കെ ഞാൻ പണം നൽകണമോ? ” മാനേജർ പുഞ്ചിരിച്ചുകൊണ്ട് വൃദ്ധയോടു പറഞ്ഞു : “ഇല്ല , ഞങ്ങൾക്ക് ഇതിന് ഇൻഷുറൻസ് ഉണ്ട്, നിങ്ങൾ ഒന്നും നൽകേണ്ടതില്ല !”

നിങ്ങൾ ഇതുവരെ വായിച്ചിട്ടുണ്ടെങ്കിൽ, എനിക്ക് ഒരു മിനിറ്റ് നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളുടെ കണ്ണുകൾ അടച്ച്, ദൈവം നിങ്ങൾക്കായി അങ്ങനെ ചെയ്യുന്നുവെന്ന് സങ്കൽപ്പിക്കുക !
ജീവിതം തകർത്ത എല്ലാ അനുഭവങ്ങളിൽ
നിന്നും, നിങ്ങളുടെ തകർന്ന ഹൃദയത്തിന്റെ കഷണങ്ങൾ… നിങ്ങളുടെ തെറ്റുകൾക്കും പാപത്തിനും വേണ്ടിയുള്ള മുഴുവൻ തുകയും ക്രിസ്തുവിന്റെ വിലയേറിയ രക്തത്തിലൂടെ ഇതിനകം അടച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ മുറിവുകളും ദൈവം സുഖപ്പെടുത്തും. നിങ്ങളെ വീണ്ടും ഉയർത്താനും നിങ്ങളുടെ കുഴപ്പങ്ങൾ എല്ലാം നേരെയാക്കാനും, തകർന്ന എല്ലാ കഷ്ണങ്ങളും എടുത്തു പുനഃരുദ്ധരിക്കുവാനും അവൻ നിങ്ങളെക്കുറിച്ചു ആഗ്രഹിക്കുന്നു. നിങ്ങളെ സുഖപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നു ! നിങ്ങളുടെ ആത്മാവിനെ പരിപാലിക്കാൻ അവൻ ആഗ്രഹിക്കുന്നു !
ഒന്നിനാലും ഭാരം വേണ്ട പ്രിയ സ്നേഹിതാ…. എല്ലാം നേരെയാകും…

(ഗോഡ്‍ലി ജോൺ ) Br. Godly John

Source: Facebook

Leave A Reply

Your email address will not be published.